കളമശേരിയില്‍ ലീഗ് സ്ഥാനാര്‍ത്ഥിയെ ചൊല്ലി തര്‍ക്കം; വിമത സ്ഥാനാര്‍ത്ഥി മത്സരിച്ചേക്കും

വരും ദിവസങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കും.

കളമശേരിയില്‍ ലീഗ് സ്ഥാനാര്‍ത്ഥിയെ ചൊല്ലി തര്‍ക്കം; വിമത സ്ഥാനാര്‍ത്ഥി മത്സരിച്ചേക്കും
dot image

കൊച്ചി: കളമശേരി നഗരസഭയില്‍ സ്ഥാനാര്‍ത്ഥിയെ ചൊല്ലി മുസ്‌ലിം ലീഗില്‍ വിമത നീക്കം. നഗരസഭയിലെ ഏഴാം വാര്‍ഡിലെ ലീഗ് സ്ഥാനാര്‍ത്ഥിയെ ചൊല്ലിയാണ് തര്‍ക്കം. ശാഖാ കമ്മിറ്റി നിശ്ചയിച്ച സ്ഥാനാര്‍ത്ഥിക്ക് പകരം മറ്റൊരാളെ കെട്ടിയിറക്കിയെന്നാണ് ആരോപണം.

യൂത്ത് ലീഗ് നേതാവ് കെ പി സുബൈറിനെയാണ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍ പള്ളിലാംകര ലീഗ് ശാഖാ കമ്മിറ്റി വി എ അബ്ദുല്‍റഹീമിനെയാണ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്നതെന്നും ഈ തീരുമാനം മാറ്റിയാണ് സുബൈറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതെന്നാണ് ആരോപണം.

സുബൈറിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് വിമത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ ഒരു വിഭാഗം ആലോചിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കും.

Content Highlights: Dispute over Muslim League candidate in Kalamassery

dot image
To advertise here,contact us
dot image