

ഹെല്‍മറ്റ് ധരിക്കാത്തതിന് പെറ്റിയടിച്ചിട്ടുണ്ടോ? നല്ല വൃത്തിയായി സെറ്റാക്കിയ മുടിയുടെ മുകളില്‍ ഹെല്‍മറ്റ് വച്ച് എന്തിന് വൃത്തികേടാക്കുന്നു എന്ന ചിന്തയത്ര നല്ലതല്ല.. നമ്മുടെ ജീവനാണ് വലുതെന്ന് മറന്നുപോകരുത്. അതിനാല്‍ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ അത് ഓടിക്കുന്നവരാകട്ടെ, പില്യണ്‍ റൈഡറാവട്ടെ ഹെല്‍മറ്റ് ധരിച്ചേ മതിയാകൂ.. അപ്പോള്‍ ഹെല്‍മറ്റ് ധരിക്കുന്നത് മൂലമുള്ള മുടികൊഴിച്ചിലിന് എന്താ പരിഹാരം എന്നാണോ ചോദിക്കുന്നത്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആ പ്രശ്‌നവും മറികടക്കാം.

സെലിബ്രിറ്റി ഹെയര്‍ സ്റ്റൈലിസ്റ്റായ ജാവേദ് ഹബീബ് പറയുന്ന കാര്യങ്ങള്‍ കൃത്യമായൊന്ന് പിന്തുടര്‍ന്നാല്‍ ഒരുവിധം മുടികൊഴിച്ചിലിന് ആശ്വാസമാകും. ഹെല്‍മറ്റ് ധരിച്ച് യാത്രചെയ്യുമ്പോള്‍ തലവിയര്‍ക്കുന്നത് മുടിയുടെ വേരുകളെയാണ് ബാധിക്കുക. മുടിവേരുകള്‍ ദുര്‍ബലമാകുന്നതോടെ മുടി പൊട്ടിപോകും. ഇതോടെ മുടികൊഴിച്ചില്‍ ശക്തമാകുകയും ചെയ്യും. തലയുടെ വലിപ്പത്തിനനുസരിച്ചുള്ള ഹെല്‍മറ്റ് അല്ലെ ഉപയോഗിക്കുന്നതെങ്കിലും മുടിക്കാണ് പ്രശ്‌നം. തലയില്‍ ഇത് ഇറുകിയിരിക്കുകയും ചെയ്യും മുടി പൊട്ടിപോകാനും ഇതുമതി.
നനഞ്ഞ മുടിയാണെങ്കില്‍ അത് നന്നായി ഉണങ്ങിയ ശേഷം മാത്രം യാത്രയ്‌ക്കൊരുങ്ങുക. നനഞ്ഞ മുടിയില്‍ ഹെല്‍മറ്റ് ധരിക്കാന്‍ പാടില്ലെന്ന് കരുതി, യാത്ര ചെയ്യുമ്പോള്‍ ഹെല്‍മറ്റ് ഉപയോഗിക്കാതിരിക്കുന്നതല്ലേ എളുപ്പമെന്ന് കരുതരുത്. ജീവനും ജീവിതവുമാണ് പ്രധാനം.

ഹെല്‍മറ്റ് ധരിക്കുന്നവര്‍ മുടി വൃത്തിയായി കഴുകി സൂക്ഷിക്കണമെന്നത് നിര്‍ബന്ധമാണെന്ന് ജാവേദ് പറയുന്നു. ഒരു കോട്ടന്‍ തുണികൊണ്ട് മുടി മൂടിയ ശേഷം ഹെല്‍മറ്റ് ഉപയോഗിക്കാം. ഏറ്റവും പ്രധാനം ഹെല്‍മറ്റിന്റെ വൃത്തിതന്നെയാണ്. മറ്റൊരാളുടെ ഹെല്‍മറ്റ് ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം.
Content Highlights: imple tips to protect hair while using Helmet