ബഹ്‌റൈനില്‍ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച നിരവധി ആളുകളെ അറസ്റ്റ് ചെയ്തു: 58 പ്രവാസികളെ നാടുകടത്തി

മനാമ, മുഹറഖ് എന്നീ ഗവര്‍ണറേറ്റുകളിലും വടക്കന്‍ ഗവര്‍ണറേറ്റുകളിലുമായിരുന്നു വ്യാപക പരിശോധന

ബഹ്‌റൈനില്‍ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച നിരവധി ആളുകളെ അറസ്റ്റ് ചെയ്തു: 58 പ്രവാസികളെ നാടുകടത്തി
dot image

മനാമ: ബഹ്‌റൈനില്‍ നിന്ന് 58 പ്രവാസികളെ നാടുകടത്തിയതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ നടത്തിയ പരിശോധനയില്‍ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച നിരവധി ആളുകളെ അറസ്റ്റ് ചെയ്തതായും അതോറിറ്റി അറിയിച്ചു. നവംബര്‍ 9 മുതല്‍ 15 വരെയുളള കാലയളവില്‍ 1900ത്തിലധികം പരിശോധനകളാണ് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ നേതൃത്വത്തില്‍ നടന്നത്.

വ്യാപക നിയമലംഘനങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഇതില്‍ ഗുരുതരമായ നിയമലംഘനം നടത്തിയ 58 പ്രവാസികളെയാണ് രാജ്യത്തുനിന്നും നാടുകടത്തിയത്. ബാക്കിയുളളവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായും അതോറിറ്റി അറിയിച്ചു. മനാമ, മുഹറഖ് എന്നീ ഗവര്‍ണറേറ്റുകളിലും വടക്കന്‍ ഗവര്‍ണറേറ്റുകളിലുമായിരുന്നു വ്യാപക പരിശോധന.

ആഭ്യന്തര മന്ത്രാലയം, റെസിഡന്‍സി, സുരക്ഷാ ഡയറക്ടറേറ്റുകള്‍, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍, വ്യവസായ വ്യാപാര മന്ത്രാലയം, ബഹ്‌റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍സ് അതോറിറ്റി, ജനറല്‍ സോഷ്യല്‍ സെക്യൂരിറ്റി അതോറിറ്റി എന്നീ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ ആയിരുന്നു പരിശോധന. അനധികൃത തൊഴിലാളികളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ അതോറിറ്റിയുടെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴിയോ കോള്‍ സെന്റര്‍ വഴിയോ അറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. തുവാസല്‍ പ്ലാറ്റ്‌ഫോമിലും ഇതിനുളള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlights: 58 expatriates were deported for violating residence and employment laws in Bahrain

dot image
To advertise here,contact us
dot image