

തിരുവനന്തപുരം: കാലത്തിനനുസരിച്ചുള്ള പല മാറ്റങ്ങളുടെയും വേദികൂടിയാണ് തദ്ദേശ തെരഞ്ഞെടുപ്പ്. പ്രചാരണത്തിൽ വേറിട്ട വഴികൾ പരീക്ഷിക്കുമ്പോൾ അതിൽ എഐ സാധ്യതകൂടി ഉൾപ്പെടുത്തിയിരിക്കയാണ് തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് ശ്യാമ.
കേശവദാസപുരത്തുനിന്നാണ് അധ്യാപികയും ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ ട്രഷററുമായിരുന്ന ശ്യാമ ജനവിധി തേടുന്നത്. സ്ഥാനാർത്ഥിയെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ പങ്കുവെക്കുന്നതാണ് എഐ വീഡിയോ. കൂടാതെ അരിവാൾ ചുറ്റിക നക്ഷത്രമാണ് ശ്യാമയുടെ ചിഹ്നമെന്ന് പറഞ്ഞുകൊണ്ട് വീഡിയോയിൽ വോട്ടും ആവശ്യപ്പെടുന്നുണ്ട്. സമൂഹത്തിന്റെ പലതട്ടിലുള്ള ആളുകളുടെ എഐ ദൃശ്യാവിഷ്‌കാരത്തിലൂടെയാണ് വീഡിയോ ചെയ്തിട്ടുള്ളത്.
Content Highlights: LDF Candidate VS Shyama's AI Video for seeking vote