വാപ്പച്ചി കഴിഞ്ഞാൽ സിനിമയിലെ ഗുരു ആ സംവിധായകനാണ്, ഓരോ സിനിമയ്ക്ക് മുമ്പും സംസാരിക്കും; ദുൽഖർ സൽമാൻ

സിനിമാ ലോകത്ത് തന്റെ ഗുരുക്കന്മാർ ആരെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ദുൽഖർ

വാപ്പച്ചി കഴിഞ്ഞാൽ സിനിമയിലെ ഗുരു ആ സംവിധായകനാണ്, ഓരോ സിനിമയ്ക്ക് മുമ്പും സംസാരിക്കും; ദുൽഖർ സൽമാൻ
dot image

ദുൽഖർ സൽമാൻ നായകനായെത്തിയ 'കാന്ത' മികച്ച പ്രതികരണങ്ങൾ നേടി തിയേറ്ററിൽ മുന്നേറുകയാണ്. വലിയ പ്രേക്ഷക - നിരൂപക പ്രശംസ ലഭിക്കുന്ന ചിത്രം രചിച്ചു സംവിധാനം ചെയ്തത് സെൽവമണി സെൽവരാജ് ആണ്. അടുത്തിടെ വലിയ വിജയങ്ങളാണ് ദുൽഖർ സിനിമകളിൽ സ്വന്തമാക്കുന്നത്. സിനിമാ ലോകത്ത് തന്റെ ഗുരുക്കന്മാർ ആരെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ദുൽഖർ. ആദ്യ ഗുരു വാപ്പച്ചിയാണെന്ന് ദുൽഖർ പറഞ്ഞു. സംവിധായകൻ അൻവർ റഷീദിനെയും ഗുരു സ്ഥാനത്താണ് കാണുന്നതെന്ന് ദുൽഖർ പറഞ്ഞു.

'ആദ്യത്തെ ഗുരു അച്ഛൻ തന്നെയാണ്. അക്കാര്യത്തിൽ യാതൊരു മാറ്റവുമില്ല. പിന്നെ സ്കൂളിലും കോളേജിലുമൊക്കെ എന്നെ പഠിപ്പിച്ച അധ്യാപകർ. പിന്നീട് സംവിധായകൻ അൻവർ റഷീദാണ്. ഉസ്താദ് ഹോട്ടൽ സംവിധാനം ചെയ്തത് അദ്ദേഹമാണ്. ഇപ്പോഴും എന്റെ ഗുരുവായും മെന്ററായും ഞാൻ കണക്കാക്കുന്നയാളാണ് അമ്പുക്ക.

ഇപ്പോഴും ഓരോ പടത്തിന്റെയും ട്രെയ്‌ലർ റിലീസായക്കഴിഞ്ഞാൽ അമ്പുക്ക അഭിപ്രായം പറയാറുണ്ട്. 'നന്നായിട്ടുണ്ട്, അടിപൊളിയാവും' എന്നൊക്കായാണ് അദ്ദേഹം പറയുന്നത്. അന്നത്തെ ദിവസം ഞാൻ ഓക്കെയാകാൻ അത് മാത്രം മതി. എന്റെ ഓരോ നേട്ടത്തിലും അദ്ദേഹം അഭിമാനിക്കുന്നുണ്ടെന്ന് ഉറപ്പാണ്,' ദുൽഖർ സൽമാൻ പറയുന്നു. കാന്തായുടെ പ്രൊമോഷന്റെ ഭാഗമായി ഹോണസ്റ്റ് ടൗൺഹാളിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

അതേസമയം, കാന്തയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദുൽഖർ സൽമാൻ്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഈ ചിത്രത്തിൽ അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നത് എന്നും, ദേശീയ പുരസ്കാരം ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ ഇതിലൂടെ അദ്ദേഹത്തെ തേടിയെത്താൻ സാധ്യതയുണ്ടെന്നും നിരൂപകരും സിനിമാ പ്രേമികളും മാധ്യമങ്ങളും സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

Content Highlights:  Dulquer Salmaan reveals his film mentors

dot image
To advertise here,contact us
dot image