

കൊച്ചി: എടത്തല പഞ്ചായത്തില്‍ ജനവിധി തേടാന്‍ 21കാരനെ മത്സരരംഗത്തിറക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. എടത്തല കൈലാസ് നഗര്‍ 13ാം വാര്‍ഡില്‍ നിന്നാണ് യുവസ്ഥാനാര്‍ത്ഥി ജനവിധി തേടുന്നത്.
കെഎസ്‌യു നേതാവായിരുന്ന റാഫി വെള്ളാഞ്ഞിയെന്ന മുഹമ്മദ് റാഫിയാണ് 13ാം വാര്‍ഡിലെ ആ യുവസ്ഥാനാര്‍ത്ഥി. എടത്തല അല്‍ അമീന്‍ കോളേജില്‍ റാഫി നേതൃത്വം നല്‍കിയ കെഎസ്‌യു നേടിയ വിജയം ഇക്കുറി റാഫിക്ക് ഈ വാര്‍ഡിലും ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ വിശ്വാസം.
കഴിഞ്ഞ തവണ എടത്തല പഞ്ചായത്തില്‍ സിപിഐഎമ്മിനായിരുന്നു ഭരണം. യുവസ്ഥാനാര്‍ത്ഥികളിലൂടെ ഭരണം ഇക്കുറി പിടിച്ചെടുക്കാനാകുമെന്നാണ് യുഡിഎഫ് കരുതുന്നത്.
Content Highlights: Congress fields 21-year-old in Edathala