

പാലക്കാട്: പാലക്കാട് നഗരസഭയില്‍ സ്ഥാനാര്‍ത്ഥി പട്ടികയെച്ചൊല്ലി തര്‍ക്കം. 30 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തര്‍ക്കമുണ്ടായത്. രാജി സന്നദ്ധത അറിയിച്ച് നേതാക്കള്‍ രംഗത്തെത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റും നാല് മണ്ഡലം പ്രസിഡന്റുമാരുമാണ് രാജി സന്നദ്ധത അറിയിച്ചത്. ഇവര്‍ രാജിക്കത്ത് ഡിസിസി അധ്യക്ഷന് നല്‍കി.
നാല് വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്നാണ് നേതാക്കള്‍ രാജി സന്നദ്ധത അറിയിച്ചത്. പാലക്കാട് നഗരസഭയില്‍ 43 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഇതില്‍ 30 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 13 സീറ്റുകളിലേക്കുളള സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് നേതൃത്വം അറിയിച്ചിരുന്നു. പ്രഖ്യാപിച്ച സീറ്റുകളില്‍ അഞ്ച് വാര്‍ഡുകളിലാണ് തര്‍ക്കമുളളത്.
Content Highlights: Controversy in Congress over Palakkad candidate list: Leaders offer to resign