പെൺകുട്ടിയെ ട്രെയിനിൽ നിന്ന് ചവിട്ടിയിട്ട സംഭവം: പ്രതി സുരേഷിനെ തിരിച്ചറിഞ്ഞ് ശ്രീക്കുട്ടിയുടെ സുഹൃത്ത് അർച്ചന

പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും

പെൺകുട്ടിയെ ട്രെയിനിൽ നിന്ന് ചവിട്ടിയിട്ട സംഭവം: പ്രതി സുരേഷിനെ തിരിച്ചറിഞ്ഞ് ശ്രീക്കുട്ടിയുടെ സുഹൃത്ത് അർച്ചന
dot image

തിരുവനന്തപുരം: വർക്കലയിൽ പെൺകുട്ടിയെ ട്രെയിനിൽനിന്ന് ചവിട്ടിയിട്ട സംഭവത്തിൽ പ്രതി സുരേഷ് കുമാറിന്റെ തിരിച്ചറിയൽ പരേഡ് നടത്തി പൊലീസ്. സുരേഷ് കുമാർ തള്ളിയിട്ട 19കാരി ശ്രീക്കുട്ടിയുടെ സുഹൃത്ത് അർച്ചന ഇയാളെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം സെൻട്രൽ ജയിലിൽ വെച്ച് മജ്‌സിട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയൽ പരേഡ്. നാളെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. തുടർന്ന് ട്രെയിനിലും കോട്ടയത്ത് ഇയാൾ മദ്യപിച്ച ബാറിലും എത്തിച്ച് തെളിവെടുപ്പ് നടത്തും.

നവംബർ രണ്ടിനാണ് കേരള എക്‌സ്പ്രസ് ട്രെയിനിൽവെച്ച് സുരേഷ് കുമാർ ശ്രീക്കുട്ടിയെ പുറത്തേക്ക് ചവിട്ടിയിട്ടത്. പുകവലിച്ചത് ചോദ്യം ചെയ്തതിൽ പ്രകോപിതനായ ഇയാൾ വാതിലിന് സമീപം നിൽക്കുകയായിരുന്ന ശ്രീക്കുട്ടിയെ ചവിട്ടി വീഴ്ത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന അർച്ചനയെയും ഇയാൾ തള്ളിയിടാൻ ശ്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.

Content Highlights: Varkala train incident; police conduct identification parade of accused Suresh Kumar

dot image
To advertise here,contact us
dot image