വലിയ ഡയറ്റ് വേണ്ട, നാഗാർജുനയെ പോലെ ഈ കാര്യം മാത്രം ചെയ്താൽ മതി; ചെറുപ്പം സൂക്ഷിക്കാനുള്ള വഴിയുമായി ഡോക്ടർ

ബുദ്ധിമുട്ടേറുമ്പോള്‍ ഡയറ്റും വ്യായാമമുറകളും കൃത്യമായി തുടരാന്‍ പലര്‍ക്കും സാധിക്കാറില്ല

വലിയ ഡയറ്റ് വേണ്ട, നാഗാർജുനയെ പോലെ ഈ കാര്യം മാത്രം ചെയ്താൽ മതി; ചെറുപ്പം സൂക്ഷിക്കാനുള്ള വഴിയുമായി ഡോക്ടർ
dot image

പ്രായം കൂടിയാലും ശരീരത്തിന് ചുറുചുറുക്കും ഊർജവും ഉണ്ടായിരിക്കണം. ചെറുപ്പത്തിലേത് പോലെ ആരോഗ്യമുണ്ടായിരിക്കണം - ഇതാണ് ഭൂരിഭാഗം പേരും ജീവിതത്തിൽ ആഗ്രഹിക്കുന്നത്. ആരോഗ്യസംരക്ഷണത്തിന് പുതിയ മാർഗങ്ങൾ ദിവസേനെയെന്നോണം അവതരിപ്പിക്കപ്പെടുന്ന കാലം കൂടിയാണിത്.

ഡയറ്റിലും വ്യായാമത്തിലും പുതിയ പരീക്ഷണങ്ങൾക്കായി മുന്നോട്ടുവരുന്നവർ ഏറെയാണ്. ഇത് ഏറെ ഗുണകരമായ മാറ്റങ്ങളും ഉണ്ടാക്കുന്നുണ്ട്. അതേസമയം, ബുദ്ധിമുട്ടേറിയ ഡയറ്റും വ്യായാമമുറകളും അത് കൃത്യമായി തുടരുന്നതിൽ നിന്നും പലരെയും പിന്തിരിപ്പിക്കുന്നുണ്ട്.

എന്നാൽ ഇപ്പോൾ ആരോഗ്യം സംരക്ഷിക്കാനുള്ള ഒരു എളുപ്പവുമായി എത്തിയിരിക്കുകയാണ് ഹെൽത്ത് ടിപ്‌സ് പങ്കുവെക്കുന്ന വീഡിയോസിലൂടെ പ്രശസ്തനായ ഗ്യാസ്‌ട്രോഎന്റീരിയോളജിസ്റ്റ് ഡോ. പാൽ മാണിക്യം. വൈകീട്ട് ഏഴ് മണിക്ക് മുൻപായി അത്താഴം കഴിക്കുക എന്നതാണ് ഡോ. പാൽ മാണിക്യം ആരോഗ്യസംരക്ഷണത്തിനായി പറയുന്ന പ്രധാന മാർഗം.

അടുത്തിടെ നടൻ നാഗാർജുന തന്റെ ആരോഗ്യസംരക്ഷണത്തെ കുറിച്ച് സംസാരിച്ചപ്പോൾ ഏഴ് മണിക്ക് മുൻപ് അത്താഴം കഴിക്കുമെന്ന് വെളിപ്പെടുത്തിയിരുന്നു. ചോറും സാലഡും കോഴിയിറച്ചി അല്ലെങ്കിൽ മത്സ്യവുമാണ് അത്താഴമെന്നും നാഗാർജുന പറഞ്ഞിരുന്നു. ഇത് ഉദാഹരണമായി എടുത്തുകൊണ്ടാണ് ഡോക്ടർ ഇപ്പോൾ സംസാരിക്കുന്നത്.

'നാഗാർജുന പറഞ്ഞ ഈ കാര്യം ഞാൻ നിരന്തരമായി നിങ്ങൾ എല്ലാവരോടും പറയുന്നതാണ്. 60 വയസിന് ശേഷം ചുറുചുറുക്കും ആരോഗ്യവും നിലനിർത്തണമെങ്കിൽ അത്താഴം കഴിക്കുന്നത് ഏഴ് മണിക്കോ അതിന് മുൻപോ കഴിക്കണം.

ദഹനവ്യവസ്ഥയുടെ ഭാഗമായ അവയവങ്ങളുമടക്കം ശരീരത്തിലെ എല്ലാ കോശങ്ങൾക്കും വിശ്രമസമയമുണ്ട്. സൂര്യാസ്തമയത്തിന് ശേഷം ശരീരം സ്വാഭാവികമായി വിശ്രമത്തിലേക്ക് നീങ്ങാൻ തുടങ്ങും. അതുകൊണ്ട് തന്നെ നമ്മൾ ഏറെ വൈകി ഭക്ഷണം കഴിക്കുകയോ, അല്ലെങ്കിൽ രാത്രി ഭക്ഷണം കഴിച്ചയുടൻ ഉറങ്ങാൻ കിടക്കുകയോ ചെയ്താൽ അത് ശരീരത്തിന് ദോഷം ചെയ്യും. കാരണം, അപ്പോൾ ശരീരം ഒരേസമയം ഉറങ്ങാനും ഭക്ഷണം ദഹിപ്പിക്കാനും ശ്രമിക്കുകയാണ്.

Nagarjuna

വിപരീത ദിശയിലുള്ള പ്രവർത്തനങ്ങൾ നടക്കുമ്പോൾ ഷുഗർ ലെവൽ കൂടും, ഇൻസുലിൻ ഉത്പാദനവും വർധിക്കും. ഇതേ രീതി തുടർന്നാൽ അത് മെറ്റബോളിസത്തെ മൊത്തത്തിൽ താറുമാറുക്കും. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടും. കുടവയറടക്കമുള്ള പ്രശ്‌നങ്ങളും ഉണ്ടാകും. അതുകൊണ്ട് മറ്റൊന്ന് ചെയ്യുന്നില്ലെങ്കിലും കുറഞ്ഞ പക്ഷം അത്താഴം വൈകീട്ട് ഏഴ് മണിക്ക് മുൻപ് കഴിച്ചു തീർക്കാനെങ്കിലും ശ്രദ്ധിക്കുക,' ഡോ. പാൽ മാണിക്യം പറയുന്നു.

Content Highlights: Doctor about Nagarjuna's health tip

dot image
To advertise here,contact us
dot image