ആഷസില്‍ ഓസ്‌ട്രേലിയയ്ക്ക് ആശ്വാസം; ഹേസല്‍വുഡ് തിരിച്ചെത്തുന്നു, മറ്റൊരു താരം പുറത്ത്‌

പരിക്കേറ്റ താരത്തിന് ആഷസ് പരമ്പര നഷ്ടമായേക്കുമെന്ന് ആശങ്കയുണ്ടായിരുന്നു

ആഷസില്‍ ഓസ്‌ട്രേലിയയ്ക്ക് ആശ്വാസം; ഹേസല്‍വുഡ് തിരിച്ചെത്തുന്നു, മറ്റൊരു താരം പുറത്ത്‌
dot image

ആഷസ് പരമ്പരയ്ക്ക് ഒരുങ്ങുന്ന ഓസ്ട്രേലിയൻ ടീമിന് ആശ്വാസം. സൂപ്പർ താരം ജോഷ് ​ഹേസൽവുഡ് ടീമിൽ മടങ്ങിയെത്തുന്നു. പരിക്കേറ്റ താരത്തിന് ആഷസ് പരമ്പര നഷ്ടമായേക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ ആഷസ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകളില്‍ പങ്കെടുക്കാൻ താരത്തിന് അനുമതി ലഭിച്ചതോടെയാണ് ആശങ്കകൾ ഒഴിഞ്ഞത്. 2025 നവംബർ 21ന് പെർത്തിലാണ് ആഷസിലെ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.

അതേസമയം ഫാസ്റ്റ് ബൗളിങ് ഓൾറൗണ്ടർ ഷോൺ ആബട്ടിന് പെർത്തിൽ നടക്കുന്ന ആദ്യ മത്സരം നഷ്ടമാവുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹാംസ്ട്രിങ് ഇഞ്ചുറിയാണ് താരത്തിന് തിരിച്ചടിയായത്. ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയക്കെതിരെ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ‌നടന്ന ഷെഫീൽഡ് ഷീൽഡ് മത്സരത്തിനിടെ ബുധനാഴ്ചയാണ് ജോഷ് ഹേസൽവുഡും സീൻ ആബട്ടും എന്നിവർ പരിക്കേറ്റ് കളംവിട്ടത്. മത്സരത്തിന്റെ മൂന്നാം ദിവസം ലഞ്ചിന് പിരിഞ്ഞതിന് ശേഷം ഇരു ബൗളർമാരും മടങ്ങിയെത്തിയില്ലെന്നായിരുന്നു റിപ്പോർ‌ട്ടുകൾ.

പെർത്തിൽ നടക്കുന്ന ആഷസ് പരമ്പരയുടെ ആദ്യ ടെസ്റ്റ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഹേസൽവുഡിന്റെയും ആബട്ടിന്റെയും ഫിറ്റ്‌നസ് സംബന്ധിച്ച് ഗുരുതരമായ ആശങ്കകളാണ് ഉയർന്നിരുന്നത്. നടുവേദനയിൽ നിന്ന് മോചിതനാകാത്ത ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ അഭാവം ടീമിനെ ബാധിക്കുമ്പോഴാണ് പരിക്ക് വീണ്ടും ഓസീസ് പടയ്ക്ക് ഭീഷണിയായത്. എന്നാൽ ഹേസൽവുഡ് തിരിച്ചെത്തുന്നതോടെ ഓസ്ട്രേലിയയ്ക്ക് ആശ്വാസമായിരിക്കുകയാണ്.

Content Highlights: Ashes 2025: Josh Hazlewood cleared of injury, Sean Abbott out of first Test

dot image
To advertise here,contact us
dot image