ബസിന്റെ വാതിലില്‍ കുടുങ്ങി വിദ്യാര്‍ത്ഥിയുടെ കൈവിരലൊടിഞ്ഞു; സ്റ്റോപ്പില്‍ ഇറക്കി വിട്ടതായും പരാതി

ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥി കര്‍ത്തിക്കി(12)നാണ് പരിക്കേറ്റത്

ബസിന്റെ വാതിലില്‍ കുടുങ്ങി വിദ്യാര്‍ത്ഥിയുടെ കൈവിരലൊടിഞ്ഞു; സ്റ്റോപ്പില്‍ ഇറക്കി വിട്ടതായും പരാതി
dot image

തിരുവനന്തപുരം: കോവളത്ത് പ്രൈവറ്റ് ബസ്സിന്റെ വാതിലിനിടയില്‍ കുടുങ്ങി വിദ്യാര്‍ത്ഥിയുടെ കൈവിരല്‍ ഒടിഞ്ഞു. ബസ്സില്‍ കയറുമ്പോള്‍ യാത്രികരിലൊരാള്‍ അശ്രദ്ധമായി വാതില്‍ വലിച്ചടയ്ക്കുകയായിരുന്നു.

ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥി കര്‍ത്തിക്കി(12)നാണ് പരിക്കേറ്റത്. വാതിലിനിടയില്‍ ഞെരിഞ്ഞമര്‍ന്ന് കുട്ടിയുടെ വലതുകൈയിലെ ചൂണ്ടുവിരലാണ് ഒടിഞ്ഞത്. ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥിയെ വീടിനടുത്തുള്ള സ്റ്റോപ്പില്‍ ഇറക്കി വിട്ടതായും പരാതിയുണ്ട്.

വ്യാഴാഴ്ച വൈകീട്ട് ആറരയോടെ കോവളം ജംഗ്ഷനിലായിരുന്നു സംഭവം. ജംഗ്ഷനുസമീപത്തെ സെന്ററിലെ ട്യൂഷനുശേഷം സഹോദരിയും ഏഴാംക്ലാസ് വിദ്യാർഥിനിയുമായ അഖിലയ്ക്കൊപ്പം വാഴമുട്ടത്തുള്ള വീട്ടിലേക്കു പോകുന്നതിന് ബസിൽ കയറുമ്പോഴായിരുന്നു കുട്ടിക്ക് അപകടമുണ്ടായത്. ചൂണ്ടുവിരൽ ഒടിഞ്ഞുള്ള വേദയും കൈയുടെ മറ്റുഭാഗങ്ങളിൽ മുറിവുമേറ്റ് രക്തം വാർന്നിരുന്നു.

Content Highlights: Student's finger breaks after getting stuck in bus door

dot image
To advertise here,contact us
dot image