തിങ്കളാഴ്ച എല്ലാവരുമുള്ള പഞ്ചായത്ത് കമ്മിറ്റിയോഗം;തൊട്ടടുത്തദിനം പാർട്ടി വിട്ട് പനയത്തെ 2 കോണ്‍ഗ്രസ് അംഗങ്ങൾ

ഇരുവരും പഞ്ചായത്ത് ഓഫീസിലെത്തി പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറി

തിങ്കളാഴ്ച എല്ലാവരുമുള്ള പഞ്ചായത്ത് കമ്മിറ്റിയോഗം;തൊട്ടടുത്തദിനം പാർട്ടി വിട്ട് പനയത്തെ 2 കോണ്‍ഗ്രസ് അംഗങ്ങൾ
dot image

കൊല്ലം: പനയം ഗ്രാമപഞ്ചായത്തിലെ രണ്ട് അംഗങ്ങള്‍ കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിലേക്ക്. കോണ്‍ഗ്രസ് അംഗങ്ങളായ ജയശ്രീ മധുലാല്‍, എ വി പ്രിയശ്രീ എന്നിവരാണ് സിപിഐഎമ്മിൽ ചേര്‍ന്നത്. എല്‍ഡിഎഫ്-7, യുഡിഎഫ്-4, ബിജെപി-4, സ്വതന്ത്രന്‍-1 എന്നിങ്ങനെയാണ് പനയം ഗ്രാമപഞ്ചായത്തിലെ കക്ഷിനില.

തിങ്കളാഴ്ച എല്ലാ അംഗങ്ങളുമുള്ള അവസാന പഞ്ചായത്ത് കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. പിറ്റേന്ന് ഇരുവരും പഞ്ചായത്ത് ഓഫീസിലെത്തി പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറി. പഞ്ചായത്ത് സെക്രട്ടറി രാജി സ്വീകരിച്ചു. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ രാജശേഖരനോട് കോണ്‍ഗ്രസ് വിടുകയാണെന്ന് അറിയിച്ച് സികെപിയിലുള്ള സിപിഐഎം ഏരിയ കമ്മിറ്റിയിലെത്തുകയായിരുന്നു.

പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം എം എച്ച് ഷാരിയര്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി കെ അനിരുദ്ധന്‍, ഏരിയാ സെക്രട്ടറി കെ ജി ബിജു, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായ ഷറഫുദ്ദീന്‍, വിജയകുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഇരുവരെയും ഹാരമണിയിച്ച് സ്വീകരിച്ചു.

Content Highlights: Two members of Kollam Panayam Grama Panchayath leave Congress and join CPIM

dot image
To advertise here,contact us
dot image