പാകിസ്താനിലെ ഏകദിന, ത്രിരാഷ്ട്ര പരമ്പര; ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു

നവംബർ 11നാണ് പാകിസ്താനും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പര ആരംഭിക്കുന്നത്

പാകിസ്താനിലെ ഏകദിന, ത്രിരാഷ്ട്ര പരമ്പര; ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു
dot image

പാകിസ്താനെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്കും ഇതിന് പിന്നാലെ പാകിസ്താൻ, സിംബാബ്‍വെ ടീമുകൾ ഉൾപ്പെടുന്ന ത്രിരാഷ്ട്ര ട്വന്റി 20 പരമ്പരയ്ക്കുമുള്ള ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. ചരിത് അസലങ്കയാണ് ഇരുടീമുകളുടെയും ക്യാപ്റ്റൻ. നവംബർ 11നാണ് പാകിസ്താനും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പര ആരംഭിക്കുന്നത്. പിന്നാലെ നവംബർ 19 മുതൽ ത്രിരാഷ്ട്ര ട്വന്റി 20 പരമ്പരയും ആരംഭിക്കും.

പാകിസ്താനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീം: ചരിത് അസലങ്ക (ക്യാപ്റ്റൻ), പതും നിസങ്ക, ലഹിരു ഉഡാര, കാമിൽ മിശ്ര, കുശൽ മെൻഡിസ്, സദീര സമരവിക്രമ, കാമിൻഡു മെൻഡിസ്, ജനിത് ലിയാൻ​ഗെ, പവൻ രത്നായ്കെ, വനീന്ദു ഹസരങ്ക, മഹീഷ് തീക്ഷണ, ജെഫ്ര വാൻഡേഴ്സെ, ദുഷ്മന്ത ചമീര, അസിത ഫെർണാണ്ടോ, പ്രമോദ് മദുഷൻ, ഇഷാൻ മലിം​ഗ.

പാകിസ്താൻ, സിംബാബ്‍വെ ടീമുകൾ ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീം: ചരിത് അസലങ്ക (ക്യാപ്റ്റൻ), പതും നിസങ്ക, കുശൽ മെൻഡിസ്, കുശൽ പെരേര, കാമിൽ മിശ്ര, ദസുൻ ശങ്ക, കാമിൻഡു മെൻഡിസ്, ഭനുക രാജപക്സെ, ജനിത് ലിയാൻ​ഗെ, വനീന്ദു ഹസരങ്ക, മഹീഷ് തീക്ഷണ, ദുഷൻ ഹേമന്ത, ദുഷ്മന്ത ചമീര, നുവാൻ തുഷാര, അസിത ഫെർണാണ്ടോ, ഇഷാൻ മലിം​ഗ.

Content Highlights: Sri Lanka announces squads for Pakistan tour and Tri-Series

dot image
To advertise here,contact us
dot image