'ഇടതുപക്ഷ ആശയങ്ങളുടെ പ്രസക്തിയും മനുഷ്യരുടെ പ്രതീക്ഷയും പ്രചോദനമാകുന്നതിന്റെ തെളിവ്';മംദാനിയുടെ വിജയത്തിൽ ആര്യ

മുൻപ് ആര്യാ രാജേന്ദ്രനെ അഭിനന്ദിച്ച് മംദാനി ട്വീറ്റ് പങ്കുവെച്ചിരുന്നു

'ഇടതുപക്ഷ ആശയങ്ങളുടെ പ്രസക്തിയും മനുഷ്യരുടെ പ്രതീക്ഷയും പ്രചോദനമാകുന്നതിന്റെ തെളിവ്';മംദാനിയുടെ വിജയത്തിൽ ആര്യ
dot image

തിരുവനന്തപുരം: ന്യൂയോര്‍ക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാന്‍ മംദാനിയെ അഭിനന്ദിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആര്യയുടെ പ്രതികരണം. നീതി, സമത്വം, സാഹോദര്യം എന്നിങ്ങനെ ഇടതുപക്ഷം മുന്നോട്ടുവെയ്ക്കുന്ന ആദര്‍ശങ്ങളുടെ പ്രസക്തിയുടെയും, അവ ലോകമെമ്പാടുമുള്ള മനുഷ്യര്‍ക്ക് പ്രതീക്ഷയും പ്രചോദനവുമാകുന്നതിന്റെയും ശക്തമായ തെളിവാണ് മംദാനിയുടെ വിജയമെന്ന് ആര്യ ഫേസ്ബുക്കില്‍ കുറിച്ചു.

ഭൂമിയോടും നമുക്ക് ചുറ്റുമുള്ളവരോടും കരുതലുള്ള മനുഷ്യര്‍, അവര്‍ കേരളത്തിലാവട്ടെ ന്യൂയോര്‍ക്കിലാകട്ടെ, ജനങ്ങളെ മുന്‍നിറുത്തിയുള്ള ഭരണം തെരഞ്ഞെടുക്കുന്നതിന്റെ നേര്‍ചിത്രം കൂടിയാണിതെന്നും ആര്യ പറഞ്ഞു. തിരുവനന്തപുരം സന്ദര്‍ശിക്കാന്‍ മംദാനിയെ ആര്യ ക്ഷണിക്കുകയും ചെയ്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ന്യൂയോര്‍ക്ക് നഗരത്തിന്റെ 111-ാമത് മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്റാന്‍ മംദാനിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍! നീതി, സമത്വം, സാഹോദര്യം എന്നിങ്ങനെ ഇടതുപക്ഷം മുന്നോട്ട് വെക്കുന്ന ആദര്‍ശങ്ങളുടെ പ്രസക്തിയുടെയും, അവ ലോകമെമ്പാടുമുള്ള മനുഷ്യര്‍ക്ക് പ്രതീക്ഷയും പ്രചോദനവുമാകുന്നതിന്റെയും ശക്തമായ തെളിവാണ് താങ്കളുടെ ഈ വിജയം. നാം വസിക്കുന്ന ഭൂമിയോടും നമുക്ക് ചുറ്റുമുള്ളവരോടും കരുതലുള്ള മനുഷ്യര്‍ - അവര്‍ കേരളത്തിലാവട്ടെ ന്യൂയോര്‍ക്കിലാകട്ടെ - ജനങ്ങളെ മുന്‍നിറുത്തിയുള്ള ഭരണം തിരഞ്ഞെടുക്കുന്നതിന്റെ നേര്‍ചിത്രം കൂടിയാണിത്. ഞങ്ങളുടെ തിരുവനന്തപുരം സന്ദര്‍ശിക്കാനും കേരളത്തിന്റെ സ്വന്തം ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാനും ഞങ്ങള്‍ താങ്കളെ ഹൃദയപൂര്‍വം ക്ഷണിക്കുന്നു. അഭിനന്ദനങ്ങള്‍! ഐക്യദാര്‍ഢ്യം!

നേരത്തേ ആര്യാ രാജേന്ദ്രനെ അഭിനന്ദിച്ച് സൊഹ്‌റാന്‍ മംദാനി ട്വീറ്റ് പങ്കുവെച്ചിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴായിരുന്നു മംദാനി ആര്യയെ അഭിനന്ദിച്ചത്. 'എങ്ങനെയുള്ള മേയറെയാണ് ന്യൂയോര്‍ക്കിന് ആവശ്യം' എന്ന് ചോദിച്ചുകൊണ്ട് അദ്ദേഹം സിപിഐഎം പങ്കവെച്ച ട്വീറ്റ് ഷെയര്‍ ചെയ്യുകയായിരുന്നു. ന്യൂയോര്‍ക്കില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മംദാനിയെ പ്രഖ്യാപിച്ചതോടെ ഈ ട്വീറ്റ് വീണ്ടും ചര്‍ച്ചയാകുകയായിരുന്നു.

Content Highlights- Arya rajendra congratulate to zohran mamdani after his win in newyork as mayor

dot image
To advertise here,contact us
dot image