

കൊല്ലം: കൊല്ലത്ത് വാഹന പരിശോധനയ്ക്കിടെ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരെ തെറി പറഞ്ഞ യുവാവ് അറസ്റ്റില്‍. കുണ്ടറയിലാണ് എംവിഡി ഉദ്യോഗസ്ഥരെ ജോലി തടസപ്പെടുത്തി യുവാവ് തെറി വിളിച്ചത്. മൈനാഗപ്പളളി സ്വദേശി ജിനോ ജോണ്‍സണ്‍ ആണ് എംവിഡി ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ക്കുനേരെ അസഭ്യവര്‍ഷം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെ കുണ്ടറ ആശുപത്രി മുക്കിലായിരുന്നു സംഭവം. കൊല്ലം ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെയും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയുമാണ് പ്രതി തെളി വിളിച്ചത്. വാഹനത്തിന് പെറ്റി അടിക്കാറായോ എന്ന് ചോദിച്ചായിരുന്നു തെറി വിളി. അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിട്ടും പ്രതി ബഹളം തുടര്‍ന്നു.
Content Highlights: Youth who slandered MVD officials during vehicle inspection: Finally arrested