ചാമ്പ്യന്‍സ് ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ആഴ്‌സണല്‍; സ്ലാവിയ പ്രാഗിനെ തോല്‍പ്പിച്ചു

ആഴ്‌സണലിന് വേണ്ടി മൈക്കല്‍ മെറിനോ ഇരട്ടഗോളുകള്‍ നേടി തിളങ്ങി

ചാമ്പ്യന്‍സ് ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ആഴ്‌സണല്‍; സ്ലാവിയ പ്രാഗിനെ തോല്‍പ്പിച്ചു
dot image

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ആഴ്‌സണല്‍. സ്ലാവിയ പ്രാഗിനെതിരായ മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകളുടെ വിജയമാണ് ആഴ്‌സണല്‍ സ്വന്തമാക്കിയത്. ചാമ്പ്യന്‍സ് ലീഗില്‍ ഇതുവരെ ഗോള്‍ വഴങ്ങാത്ത ആഴ്‌സണല്‍ തുടര്‍ച്ചയായ നാല് മത്സരങ്ങളും വിജയിച്ചാണ് മുന്നേറുന്നത്.

ആഴ്‌സണലിന് വേണ്ടി മൈക്കല്‍ മെറിനോ ഇരട്ടഗോളുകള്‍ നേടി തിളങ്ങി. സ്ലാവിയ പ്രാഗിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ബുകായോ സാകയിലൂടെയാണ് ഗണ്ണേഴ്‌സ് ലീഡെടുത്തത്. 32-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി സാക വലയിലെത്തിക്കുകയായിരുന്നു. 46, 68 മിനിറ്റുകളില്‍ മെറീനോ ഗോള്‍ നേടിയതോടെ ആഴ്‌സണല്‍ വിജയമുറപ്പിച്ചു.

Content Highlights: UEFA Champions League: Arsenal beats Slavia Prague

dot image
To advertise here,contact us
dot image