നാഷണൽ അവാർഡുകളിൽ ലോബിയിങ് നടക്കുന്നുണ്ട്, ഇതിന് പിന്നിൽ ധാരാളം നെറ്റ്‌വർക്കിംഗ് ഉൾപ്പെട്ടിട്ടുണ്ട്: പരേഷ് റാവൽ

'ലോബിയിങ്‌ ശ്രമങ്ങളുടെ ഭാഗമായി വലിയ പാർട്ടികൾ സംഘടിപ്പിക്കാറുണ്ട്'

നാഷണൽ അവാർഡുകളിൽ ലോബിയിങ് നടക്കുന്നുണ്ട്, ഇതിന് പിന്നിൽ ധാരാളം നെറ്റ്‌വർക്കിംഗ് ഉൾപ്പെട്ടിട്ടുണ്ട്: പരേഷ് റാവൽ
dot image

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് പിന്നാലെ ജൂറി മെമ്പർ കൂടിയായ പ്രകാശ് രാജ് ദേശീയ അവാർഡുകൾ കുറിച്ച് പറഞ്ഞ വാക്കുകൾ വലിയ ചർച്ചയായിരിക്കുന്നു. ദേശീയ പുരസ്‌കാരങ്ങള്‍ കോംപ്രമൈസ്ഡ് ആണ്. കേരളത്തിലെ ജൂറി ചെയര്‍മാനായി എന്നെ ക്ഷണിച്ചപ്പോള്‍ സന്തോഷം തോന്നി എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഇപ്പോഴിതാ ഇതിന് സമാനമായി നാഷണൽ അവാർഡുകളെക്കുറിച്ച് നടൻ പരേഷ് റാവൽ പറഞ്ഞ വാക്കുകൾ വൈറലാകുകയാണ്.

'മറ്റു അവാർഡുകളെക്കുറിച്ച് എനിക്ക് അറിയില്ല. എന്നാൽ നാഷണൽ അവാർഡിൽ ലോബിയിങ്‌ നടക്കുന്നുണ്ട്. എന്തിനേറെ ഓസ്‌കര്‍ അവാര്‍ഡുകളിലും ഇത്തരം ലോബിയിങ് നടക്കാറുണ്ട്. അവാർഡുകൾക്ക് പിന്നിൽ ധാരാളം നെറ്റ്‌വർക്കിംഗ് ഉൾപ്പെട്ടിട്ടുണ്ട്. ലോബിയിങ്‌ ശ്രമങ്ങളുടെ ഭാഗമായി വലിയ പാർട്ടികൾ സംഘടിപ്പിക്കാറുണ്ട്', എന്നായിരുന്നു പരേഷ് രാവലിന്റെ വാക്കുകൾ. വോ ചോക്രി (1994), സർ (1993) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് പരേഷിന് മുമ്പ് മികച്ച സഹനടനുള്ള ദേശീയ പുരസ്കരം ലഭിച്ചിട്ടുണ്ട്.

അതേസമയം, 'ദേശീയ പുരസ്‌കാരങ്ങള്‍ കോംപ്രമൈസ്ഡ് ആണ്. കേരളത്തിലെ ജൂറി ചെയര്‍മാനായി എന്നെ ക്ഷണിച്ചപ്പോള്‍ സന്തോഷം തോന്നി. കാരണം അവര്‍ എന്നോട് വിളിച്ച് പറഞ്ഞത് ഈ മേഖലയില്‍ എക്‌സ്പീരിയന്‍സുളള ഒരാളെ വേണമെന്നായിരുന്നു. അവാര്‍ഡ് നിര്‍ണയത്തില്‍ കൈ കടത്തില്ലെന്നും സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും അവര്‍ പറഞ്ഞു. അത് ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തില്‍ സംഭവിക്കുന്നില്ല. ഫൈല്‍സ് ആന്‍ഡ് പൈല്‍ഡ് ആര്‍ ഗെറ്റിംഗ് അവാര്‍ഡ്‌സ്. അത്തരമൊരു ജൂറിയും അത്തരമൊരു കേന്ദ്രസര്‍ക്കാരും മമ്മൂക്കയെ അര്‍ഹിക്കുന്നില്ല' എന്നായിരുന്നു പ്രകാശ് രാജിന്റെ വാക്കുകൾ.

കഴിഞ്ഞ ദിവസമായിരുന്നു കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ഭ്രമയുഗത്തിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. മമ്മൂട്ടിയുടെ ഏഴാമത്തെ സംസ്ഥാന പുരസ്കാരമാണിത്. മികച്ച നടിയായി ഷംല ഹംസയെയാണ് തെരഞ്ഞെടുത്തത്. ഫെമിനിച്ചി ഫാത്തിമയിലെ അഭിനയമാണ് ഷംലയെ പുരസ്കാരത്തിന് അർഹയാക്കിയത്. നടൻ ടൊവിനോ തോമസിനും ആസിഫ് അലിക്കും പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു. അതേസമയം, അവാർഡിനെ ചുറ്റിപ്പറ്റി നിരവധി വിമർശങ്ങൾ ആണ് ഇപ്പോൾ ഉയരുന്നത്.

Content Highlights: Paresh Rawal says lobbying happens in National Awards

dot image
To advertise here,contact us
dot image