പി എം ശ്രീ നേട്ടത്തില്‍ അഹങ്കരിക്കരുതെന്ന് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ബിനോയ് വിശ്വം

പോരാട്ടം തുടരേണ്ടി വരുമെന്നും അജിത് കൊളാടി

പി എം ശ്രീ നേട്ടത്തില്‍ അഹങ്കരിക്കരുതെന്ന് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ബിനോയ് വിശ്വം
dot image

തിരുവനന്തപുരം: പി എം ശ്രീ നേട്ടത്തില്‍ അഹങ്കരിക്കരുതെന്ന് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അമിത ആഹ്ലാദവും അഹങ്കാരവും തിരിച്ചടി ഉണ്ടാക്കും. രാഷ്ട്രീയ നിലപാട് ഉയര്‍ത്താനായത് നേട്ടമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു ബിനോയ് വിശ്വം.

പി എം ശ്രീ പദ്ധതിയില്‍ പാര്‍ട്ടി നേതൃത്വത്തമെടുത്ത നിലപാടില്‍ സംസ്ഥാന
കൗണ്‍സിലിന്റെ അഭിനന്ദനം ലഭിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിപക്ഷവും നേതൃത്വത്തെ പ്രശംസിച്ചു. മുന്‍ മന്ത്രി കെ രാജുവും അജിത് കൊളാടിയും മാത്രമാണ് വിമര്‍ശിച്ചത്.

ചര്‍ച്ചയില്ലാതെ ഒപ്പിട്ടതിന്റെ ഉത്തരവാദിത്വം ആര്‍ക്കെന്ന് അന്വേഷിക്കണ്ടേയെന്ന് കെ രാജു ചോദിച്ചു. ഉത്തരവാദിത്വം ഒരു വ്യക്തിക്കാണെന്ന് ജനങ്ങള്‍ സംശയിക്കുന്നുണ്ടെന്നും കെ രാജു പറഞ്ഞു.

പിഎം ശ്രീ അടക്കമുളള വിഷയങ്ങളില്‍ സിപിഐഎം നിലപാട് മാറ്റുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് അജിത് കൊളാടി പറഞ്ഞു. പോരാട്ടം തുടരേണ്ടി വരുമെന്നും അജിത്
കൊളാടി സംസ്ഥാന കൗണ്‍സിലില്‍ പറഞ്ഞു.

Content Highlights: Binoy Viswam tells not to be arrogant over PM SHRI subject

dot image
To advertise here,contact us
dot image