കോട്ടയത്ത് ബിരിയാണിയില്‍ ചത്ത പഴുതാര: ഹോട്ടലിന് 50000 രൂപ, സൊമാറ്റോയ്ക്ക് 25000 രൂപ പിഴ ചുമത്തി

ഹോട്ടലിനും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോയ്ക്കും പിഴ ചുമത്തി ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍.

കോട്ടയത്ത് ബിരിയാണിയില്‍ ചത്ത പഴുതാര: ഹോട്ടലിന് 50000 രൂപ, സൊമാറ്റോയ്ക്ക് 25000 രൂപ പിഴ ചുമത്തി
dot image

കോട്ടയം: ബിരിയാണിയില്‍ നിന്ന് ചത്ത പഴുതാരയെ കിട്ടിയ സംഭവത്തില്‍ ഹോട്ടലിനും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോയ്ക്കും പിഴ ചുമത്തി ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍. ഏറ്റുമാനൂര്‍ സ്വദേശി വിഷ്ണു നല്‍കിയ പരാതിയിലാണ് കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിപാര കമ്മീഷന്റെ നടപടി. ഹോട്ടല്‍ ഉടമ അമ്പതിനായിരം രൂപ നഷ്ടപരിഹാരവും രണ്ടായിരം രൂപ കോടതി ചെലവും പരാതിക്കാരന് നല്‍കണമെന്നാണ് ഉത്തരവ്. ബിരിയാണിയുടെ വിലയും പരാതിക്കാരന് തിരികെ നല്‍കണം. സൊമാറ്റോ നഷ്ടപരിഹാരമായി 25,000 രൂപ നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം നവംബര്‍ പത്തിന് അതിരമ്പുഴയിലുളള ഒരു ഹോട്ടലില്‍ നിന്ന് സൊമാറ്റോ വഴി ഓര്‍ഡര്‍ ചെയ്ത ബിരിയാണിയിലാണ് വിഷ്ണുവിന് ചത്ത പഴുതാരയെ കിട്ടിയത്. പരാതിയുമായി സൊമാറ്റോയെ സമീപിച്ചപ്പോള്‍ ബിരിയാണിയുടെ വില തിരികെ നല്‍കാമെന്ന് അറിയിച്ചു. എന്നാല്‍ പണം ലഭിച്ചില്ല. ഇതോടെ വിഷ്ണു ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതി നല്‍കുകയായിരുന്നു.

പാകം ചെയ്ത് വിതരണം ചെയ്ത ഭക്ഷണത്തിലാണ് പഴുതാരയെ കണ്ടെത്തിയതെന്നും അത് ഹോട്ടലിന്റെ ഭാഗത്തുനിന്നും ഉണ്ടായ ഗുരുതര വീഴ്ച്ചയാണെന്നും കമ്മീഷന്‍ കണ്ടെത്തി. തുടര്‍ന്നാണ് ഭക്ഷണം പാകം ചെയ്ത ഹോട്ടലും വിതരണം ചെയ്ത സൊമാറ്റോയും ഉപയോക്താവിന് പിഴ നല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടത്.

Content Highlights: Dead Centipede in biryani: Hotel and Zomato fined by Consumer Disputes Redressal Commission

dot image
To advertise here,contact us
dot image