സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം

ഇന്ന് മാത്രം രണ്ട് കേസുകളാണ് റിപ്പോർട്ട് ചെയ്തത്

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം
dot image

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം. കൊല്ലം പാലത്തറ സ്വദേശിയായ 65 കാരനാണ് മരിച്ചത്. ഈ മാസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 12 മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇന്ന് മാത്രം രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് 65 പേർക്കാണ് രോഗബാധ.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കഴിഞ്ഞ ദിവസം 85 കാരി മരിച്ചിരുന്നു. കല്ലറ തെങ്ങുംകോട് സ്വദേശിനി സരസമ്മയാണ് കഴിഞ്ഞ ദിവസം മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. തൊട്ടുമുൻപത്തെ ദിവസം ചിറയിൻകീഴ് സ്വദേശി വസന്തയും മരിച്ചിരുന്നു.

Content Highlights: Another death due to amebic meningoencephalitis in the state

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us