റിപ്പോർട്ടർ ടിവി ചെയർമാനും സംഘവും അർജന്റീനയിൽ; ടീമിന്റെ യാത്ര പദ്ധതികൾ നടക്കുന്നു

ടീമിന്റെ യാത്രയുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ടർ ടിവി ചെയർമാനും സംഘവും അർജന്റീനയിൽ; ടീമിന്റെ യാത്ര പദ്ധതികൾ നടക്കുന്നു
dot image

കൊച്ചി: അർജന്റീന ടീമിന്റെ കേരള വരവുമായി ബന്ധപ്പെട്ട നീക്കങ്ങൾ പുരോഗമിക്കുന്നു. സ്‌പോൺസർമാരായ റിപ്പോർട്ടർ ടിവിയുടെ മാനേജ്‌മെന്റ് അർജന്റീന ഫുട്‌ബോൾ അസോസിയേഷനെ കണ്ടെന്ന് എംഡി ആന്റോ അഗസ്റ്റിൻ. ടീമിന്റെ യാത്രയുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

'നമ്മുടെ ചെയർമാനും വൈസ് ചെയർമാനും ഇപ്പോൾ അവിടെയുണ്ട്. അവരുടെ അർജന്റീന ഫുട്‌ബോൾ അസോസിയേഷന്റെ പ്രധിനിധികളുമായുള്ള മീറ്റിങ് കഴിഞ്ഞു നാളെ അവരുടെ പ്രസിഡന്റിനെയും കാണും. നിലവിൽ അവിടെ നടന്ന ചർച്ചകൾ ട്രാവൽ പ്ലാനുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. അവർക്ക് പ്രൈവറ്റ് ജെറ്റാണ് അവരുടെ ട്രാവൽ പ്ലാനുമായി വേണ്ടത്. 11 മണിക്കൂർ വേണം, ലേ ഓവർ വേണം. അതിന് ഏത് രാജ്യം വേണമെന്നുള്ള കാര്യവും അതിന് ഫിഫയുടെ ട്രാവൽ മാനേജർ സമ്മതം ലഭിക്കാനുണ്ട്, ഇതൊക്കെയാണ് നടക്കുന്നത്.

നമ്മളും, സർക്കാരും, ഫെഡറേഷനുമെല്ലാം തന്നെ പരമാവധി ശ്രമിക്കുന്നുണ്ട്,' ആന്റോ അഗസ്റ്റിൻ പറഞ്ഞു.

അതേസമയം കൊച്ചിയിൽ നടക്കുന്ന അർജന്റീന - ഓസ്‌ട്രേലിയ മത്സരത്തിന്റെ ഒരുക്കങ്ങൾ ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡേറഷൻ വിലയിരുത്തിയിരുന്നു. സൗദിയിൽ നടന്ന യോഗത്തിൽ എഎഫ്‌സി പ്രസിഡന്റും ബഹ്‌റൈൻ രാജകുമാരനുമായ ഷെയ്ക്ക് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ പങ്കെടുത്തു. ഫിഫയുടെ സീനിയർ വൈസ് പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. ഓസ്‌ട്രേലിയൻ ഫുട്‌ബോൾ ഫെഡറേഷൻ ചെയർമാൻ ആന്റർ ഐസക്, ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

കൊച്ചിയിൽ നടക്കുന്ന മത്സരത്തിന് പൂർണ പിന്തുണ നൽകുമെന്ന് എഎഫ്‌സി ഉറപ്പ് നൽകി. ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ ഇത്ര വലിയൊരു അന്താരാഷ്ട്ര സൗഹൃദ മത്സരം നടത്തുന്നതിലെ സന്തോഷവും പങ്കുവച്ചു. ലോകചാമ്പ്യന്മാരായ അർജന്റീനയുടെ വരവ് ഏഷ്യയിൽ ഫുട്‌ബോളിന്റെ വളർച്ചക്ക് സഹായമാകുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു. ഫിഫയിൽ നിന്നുള്ള അനുമതികൾക്കായി ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ പൂർണ പിന്തുണ നൽകുമെന്ന് ഉറപ്പ് നൽകി.

അതേസമയം അർജന്റീന - ഓസ്‌ട്രേലിയ മത്സരത്തിന്റെ ഒരുക്കങ്ങൾ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കൊച്ചിയിൽ ചേർന്ന യോഗം വിലയിരുത്തി. എ ജയതിലകിന്റെ നേതൃത്വത്തിൽ ഐ എം എ ഹൗസിൽ യോഗം ചേർന്നു. നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ യോഗത്തിൽ തീരുമാനിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ ഐജി വിശദീകരിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു.

നവംബർ 17നാണ് അർജന്റീന-ഓസ്‌ട്രേലിയ മത്സരം കലൂർ ജവഹർലാൽ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തിൽ നിശ്ചയിച്ചത്. മത്സരത്തിന് മുന്നോടിയായി ദ്രുതഗതിയിൽ കലൂർ സ്‌റ്റേഡിയത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയാണ്. എഴുപത് കോടിയോളം രൂപ ചിലവഴിച്ചാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി സ്റ്റേഡിയം നവീകരിക്കുന്നത്.

Content Highlights- Reporter Tv Chairman Visited AFA

dot image
To advertise here,contact us
dot image