കാസര്‍കോട് സ്വന്തം വീട്ടിൽ നിൽക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; പിതാവ് അറസ്റ്റിൽ

സംഭവത്തിൽ യുവതി സ്വമേധയ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി

കാസര്‍കോട് സ്വന്തം വീട്ടിൽ നിൽക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; പിതാവ് അറസ്റ്റിൽ
dot image

കാസര്‍കോട്: വിവാഹിതയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. കാസര്‍കോട് ചന്ദേരയിലാണ് 62കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹിതയായ യുവതി കുഞ്ഞുമായി സ്വന്തം വീട്ടില്‍ നില്‍ക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. പിന്നാലെ യുവതി സ്വമേധയ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. യുവതിയെ കാഞ്ഞങ്ങാട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് കൗണ്‍സിലിന് വിധേയയാക്കി. വിശദമായി ചോദ്യം ചെയ്ത ശേഷം പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Content Highlight; Father Arrested in Kasaragod for Attempting to Abuse His Married Daughter

dot image
To advertise here,contact us
dot image