
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. ഒരു കിലോയോളം എംഡിഎംഎയുമായി യാത്രക്കാരന്‍ പിടിയിലായി. ദമാമില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ കരിപ്പൂരില്‍ എത്തിയ തൃശൂര്‍ കൊരട്ടി സ്വദേശി പഴക്കര വീട്ടില്‍ എ ലിജീഷ്(50) ആണ് അറസ്റ്റിലായത്. ഡാന്‍സാഫും കരിപ്പൂര്‍ പൊലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ 21 പാക്കറ്റുകളായി ഒളിപ്പിച്ച് കടത്താനാണ് പ്രതിയായ ലിജീഷ് ശ്രമിച്ചത്. 21 പാക്കറ്റുകളിലായി ഒരു കിലോയോളം എംഡിഎംഎയാണ് ഇയാളുടെ പക്കല്‍ നിന്ന് ഡാന്‍സാഫും കരിപ്പൂര്‍ പൊലീസും ചേര്‍ന്ന് കണ്ടെടുത്തത്. കഴിഞ്ഞ മൂന്നാം തീയതിയാണ് ലിജീഷ് ദമാമിലേക്ക് പോയത്.
Content Highlights: Passenger arrested with nearly one kilo of MDMA in Karipur