തൃശൂര്‍ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലില്‍ പത്തുവയസുകാരന് മര്‍ദനം: കുട്ടിയുടെ കാൽ ഒടിഞ്ഞു

ഇതേ ഹോസ്റ്റലിലെ ഒന്‍പതാംക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് കുട്ടിയെ മര്‍ദിച്ചത്

തൃശൂര്‍ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലില്‍ പത്തുവയസുകാരന് മര്‍ദനം: കുട്ടിയുടെ കാൽ ഒടിഞ്ഞു
dot image

തൃശൂര്‍: അതിരപ്പിളളിയില്‍ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദനം. പോത്തുപാറ ഉന്നതിയിലെ പത്തുവയസുകാരനാണ് മര്‍ദനമേറ്റത്. ഇതേ ഹോസ്റ്റലിലെ ഒന്‍പതാംക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് കുട്ടിയെ മര്‍ദിച്ചത്. മര്‍ദനത്തില്‍ പത്തുവയസുകാരന്റെ കാല്‍ ഒടിഞ്ഞു. ഇരുവരും വെറ്റിലപ്പാറ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്.

മര്‍ദനമേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ച് ചികിത്സ നല്‍കി. അതേസമയം, മര്‍ദനമേറ്റിട്ടും ഹോസ്റ്റല്‍ അധികൃതര്‍ വേണ്ട ചികിത്സ ഉറപ്പാക്കിയില്ലെന്ന് വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഹോസ്റ്റല്‍ വാര്‍ഡന്‍മാരുടെ അശ്രദ്ധയാണ് ഉത്തരം സംഭവങ്ങളുണ്ടാകാന്‍ കാരണമെന്നും കുടുംബം ആരോപിച്ചു.

Content Highlights: Ten-year-old beaten up in Thrissur Scheduled Tribes hostel: Child's leg broken

dot image
To advertise here,contact us
dot image