തിരുവനന്തപുരം ലോ കോളേജില്‍ കെട്ടിടത്തിന്റെ സീലിംഗ് തകര്‍ന്നുവീണു: പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

പഠനാവധി ആയതിനാല്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ ഉണ്ടായിരുന്നില്ല

തിരുവനന്തപുരം ലോ കോളേജില്‍ കെട്ടിടത്തിന്റെ സീലിംഗ് തകര്‍ന്നുവീണു: പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍
dot image

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജില്‍ കെട്ടിടത്തിന്റെ സീലിംഗ് തകര്‍ന്നുവീണു. ഹെറിറ്റേജ് ബ്ലോക്കിലെ ക്ലാസ് റൂമിന്റെ സീലിംഗ് ആണ് തകര്‍ന്നത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മൂന്നാംവര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥികളുടെ ക്ലാസിലെ സീലിംഗാണ് തകര്‍ന്നുവീണത്. പഠനാവധി ആയതിനാല്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. പ്രിന്‍സിപ്പലിന്റെ റൂമിന് മുന്നില്‍ കെഎസ്‌യു, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

ക്ലാസ്മുറിയിലെ ചോര്‍ച്ച അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ക്ലാസ് റെപ്രസന്റേറ്റീവിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ ഒപ്പുശേഖരണം നടത്തി പ്രിന്‍സിപ്പാളിന് സമര്‍പ്പിച്ചിരുന്നു. മഴ പെയ്താല്‍ പോലും ചോര്‍ച്ചയുണ്ടാകുന്ന അവസ്ഥയാണുളളതെന്നും നിരവധി തവണ പരാതി നല്‍കിയിട്ടും അതിനുവേണ്ട നടപടികള്‍ സ്വീകരിക്കാത്തതിനാലാണ് മാസ് പെറ്റീഷന്‍ നല്‍കുന്നതെന്നുമാണ് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിന് അയച്ച കത്തില്‍ പറഞ്ഞത്. അടുത്ത അധ്യായവര്‍ഷത്തിന് മുന്‍പുതന്നെ പരിഹരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും വിദ്യാര്‍ത്ഥികള്‍ ഏപ്രില്‍ മാസത്തില്‍ പ്രിന്‍സിപ്പാളിന് അയച്ച കത്തില്‍ പറഞ്ഞിരുന്നു.

Content Highlights: Ceiling of building collapses at Thiruvananthapuram Law College: Students protest

dot image
To advertise here,contact us
dot image