
മലപ്പുറം: സമസ്തയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പുതിയ സമിതി. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ഷിഹാബ് തങ്ങളും നടത്തിയ മധ്യസ്ഥ ചര്‍ച്ചയിലാണ് തീരുമാനം. ഭിന്നതകള്‍ പരിഹരിക്കാനാണ് ഒമ്പത് അംഗ സമിതിയെ രൂപീകരിച്ചത്.
ജിഫ്രി തങ്ങള്‍, സാദിഖലി തങ്ങള്‍, എംടി അബ്ദുള്ള മുസ്ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്ലിയാര്‍, പി കെ കുഞ്ഞാലിക്കുട്ടി, മൂസക്കുട്ടി ഹസ്രത്ത്, സൈനുല്‍ ആബിദീന്‍ സഫാരി, അബ്ദു സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവരാണ് അംഗങ്ങള്‍. മലപ്പുറത്ത് നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു തീരുമാനം. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും ചര്‍ച്ചയില്‍ പങ്കെടുത്തു.
Content Highlights: Samastha formed New committee to resolve the issue