കാണാതായ വയോധിക വീടിനുസമീപത്തെ പൊട്ടക്കിണറ്റിൽ; കുടുങ്ങിയത് രണ്ട് ദിവസത്തോളം, ആഭരണങ്ങളടങ്ങിയ കവറും കണ്ടെത്തി

പുനലൂര്‍ പേപ്പര്‍മില്‍ കാഞ്ഞിരമല പള്ളിത്താഴില്‍ വീട്ടില്‍ ലീലാമ്മ(73)യെയാണ് രക്ഷപ്പെടുത്തിയത്

കാണാതായ വയോധിക വീടിനുസമീപത്തെ പൊട്ടക്കിണറ്റിൽ; കുടുങ്ങിയത് രണ്ട് ദിവസത്തോളം, ആഭരണങ്ങളടങ്ങിയ കവറും കണ്ടെത്തി
dot image

പുനലൂര്‍: കുറച്ച് ദിവസമായി കാണാതായ വയോധികയെ വീടിനുസമീപത്തെ പൊട്ടക്കിണറ്റില്‍ നിന്ന് കണ്ടെത്തി. പുനലൂര്‍ പേപ്പര്‍മില്‍ കാഞ്ഞിരമല പള്ളിത്താഴില്‍ വീട്ടില്‍ ലീലാമ്മ(73) ആണ് കിണറ്റില്‍ അകപ്പെട്ടത്. ഏകദേശം രണ്ട് ദിവസത്തില്‍ ഏറെയായി ഇവര്‍ കിണറ്റില്‍ അകപ്പെട്ടിട്ട് എന്നാണ് അഗ്നിരക്ഷാസേന അധികൃതര്‍ അനുമാനിക്കുന്നത്.

മകളുടെ വീട്ടിലായിരുന്ന ലീലാമ്മ കഴിഞ്ഞ വ്യാഴായ്ചയാണ് പുനലൂരിലെ വീട്ടില്‍ തിരികെ എത്തുന്നത്. കഴിഞ്ഞ ദിവസം ഇവരെ മകള്‍ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് ലീലാമ്മയെ കാണാനില്ല എന്ന വിവരം അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ വീട്ടുപരിസരത്ത് നിന്ന് ഇവരുടെ ആഭരണങ്ങളുള്ള കവര്‍ കണ്ടെത്തുകയായിരുന്നു.

പൊലീസും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ 100 മീറ്റര്‍ മാറി ഇറ്റക്കാട്ടിനുള്ളിലെ 20 അടിയോളം താഴ്ചയുള്ള വെളളമില്ലാതെ കാടുമൂടിയ പൊട്ടക്കിണറ്റില്‍ ലീലാമ്മ അകപ്പെട്ടതായി കണ്ടത്തിയത്. അവശനിലയിലായിരുന്ന ഇവരെ അഗ്നിരക്ഷാസേന അധികൃതര്‍ രക്ഷപ്പെടുത്തുകയായിരുന്നു. പുനലൂര്‍ താലൂക്ക് ആശുപത്രയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കൊല്ലത്തെ സ്വകാര്യ ആശുപത്രയിലേക്ക് മാറ്റി.

Content Highlights: Elderly woman missing for several days found in broken well near home

dot image
To advertise here,contact us
dot image