'14 വയസ്സാകാൻ ഒരു വഴിയുമില്ല'; വൈഭവിന്റെ പ്രായത്തിൽ സംശയം പ്രകടിപ്പിച്ച് ഓസീസ് ഇതിഹാസം

ഇന്ത്യയുടെ മുൻ താരവും കമന്ററേറ്ററുമായ രവി ശാസ്ത്രിയാണ് മാത്യു ഹെയ്ഡൻ സംശയം പ്രകടിപ്പിച്ച സന്ദർഭത്തെ കുറിച്ച് തുറന്നുപറഞ്ഞത്.

'14 വയസ്സാകാൻ ഒരു വഴിയുമില്ല'; വൈഭവിന്റെ പ്രായത്തിൽ സംശയം പ്രകടിപ്പിച്ച് ഓസീസ് ഇതിഹാസം
dot image

ഇന്ത്യൻ ക്രിക്കറ്റിന്റെ പതിനാലുകാരനായ അത്ഭുത ബാലൻ വൈഭവ് സൂര്യവംശിയുടെ പ്രായത്തിൽ സംശയം പ്രകടിപ്പിച്ച് ഓസീസ് ഇതിഹാസം മാത്യു ഹെയ്ഡൻ. ഇന്ത്യയുടെ മുൻ താരവും കമന്ററേറ്ററുമായ രവി ശാസ്ത്രിയാണ് മാത്യു ഹെയ്ഡൻ സംശയം പ്രകടിപ്പിച്ച സന്ദർഭത്തെ കുറിച്ച് തുറന്നുപറഞ്ഞത്.

ഗുജറാത്തിനെതിരെ കഴിഞ്ഞ ഐ പി എല്ലിൽ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ സെഞ്ച്വറി കുറിച്ച സമയത്തായിരുന്നു അത്, മുഹമ്മദ് സിറാജ്, ഇഷാന്ത് ശർമ തുടങ്ങി പരിചയ സമ്പന്നരായ ബോളർമാരെ തലങ്ങും വിലങ്ങും അടിച്ച വൈഭവിനെ കണ്ട് അവന് 14 വയസാണെന്നത് ഞാൻ വിശ്വസിക്കില്ലെന്ന് ഹെയ്ഡൻ പറഞ്ഞു, ഞാൻ അദ്ദേഹത്തോട് ശാന്തനാകാൻ പറഞ്ഞു, ശാസ്ത്രി ഒരഭിമുഖത്തിൽ ഓർത്തെടുത്തു.

രാജസ്ഥാൻ റോയൽസ് ജഴ്‌സിയിൽ വിസ്മയകരായ പ്രകടനം കാഴ്ച്ച വെച്ച 14 കാരൻ ഐ പി എല്ലിന് ശേഷവും വെടിക്കെട്ട് തുടരുകയാണ്. അതിന് ശേഷം ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരെ വെടിക്കെട്ട് പ്രകടനം നടത്തിയ താരം ഓസീസ് അണ്ടർ 19 ടീമിനെതിരെയുള്ള ഏകദിനത്തിലും ടെസ്റ്റിലും ആ മികവ് ആവർത്തിച്ചു. ഒട്ടേറെ റെക്കോർഡുകളുംളും സ്വന്തമാക്കി. നിലവിൽ രഞ്ജി ട്രോഫിയിൽ ബിഹാർ ടീമിന്റ വൈസ് ക്യാപ്റ്റനായി കളിക്കുകയാണ്.

അതേ സമയം ബിഹാർ സ്വദേശിയായ വൈഭവിന്റെ പ്രായത്തെ ചൊല്ലി മുമ്പും വിവാദങ്ങളുണ്ടായിരുന്നു. നേരത്തെ രാജസ്ഥാൻ റോയൽസ് ലേലത്തിൽ സ്വന്തമാക്കിയ സമയത്ത് ഇങ്ങനെ ഉയർന്ന ആരോപണങ്ങളോട് വൈഭവിന്റെ പിതാവും പ്രതികരിച്ചിരുന്നു. സംശയമുള്ള ആർക്ക് വേണമെങ്കിലും ശാസ്ത്രീയമായി പരിശോധിക്കാം എന്നായിരുന്നു അന്ന് പിതാവ് പറഞ്ഞത്. വൈഭവ് ജൂനിയർ തലത്തിൽ ദേശീയ ടീമിന് വേണ്ടി കളിച്ച സമയത്ത് ബിസിസിഐയുടെ പ്രായ പരിശോധനയിൽ വിജയിച്ചിരുന്നു.

Content Highlights:

dot image
To advertise here,contact us
dot image