കായംകുളത്ത് അമ്പതുവയസ്സുകാരന്റെ മരണം ആള്‍ക്കൂട്ടകൊലപാതകം; ഒരാള്‍ അറസ്റ്റില്‍, ഏഴ് പേര്‍ക്കെതിരെ കേസ്

കൊല്ലണമെന്ന ഉദ്യേശത്തോടെ പ്രതികള്‍ മര്‍ദ്ദിച്ചെന്നാണ് എഫ്ആറിലുള്ളത്

കായംകുളത്ത് അമ്പതുവയസ്സുകാരന്റെ മരണം ആള്‍ക്കൂട്ടകൊലപാതകം; ഒരാള്‍ അറസ്റ്റില്‍, ഏഴ് പേര്‍ക്കെതിരെ കേസ്
dot image

ആലപ്പുഴ: കായംകുളത്ത് അമ്പതുവയസ്സുകാരന്റെ മരണം ആള്‍ക്കൂട്ടകൊലപാതകം. ചേരാവള്ളി കുന്നത്ത് കോയിക്കല്‍ കിഴക്ക് സജി എന്ന ഷിബുവിന്റെ മരണത്തില്‍ ഏഴ് പേര്‍ക്കെതിരെ കേസെടുത്തു. രതീഷ്, ശ്രീശാന്ത്, കനി, വിഷ്ണു, ചിഞ്ചു, ശ്രീനാഥ്, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിഷ്ണുവിന്റെ അമ്മ കനി പൊലീസ് കസ്റ്റഡിയിലാണ്. കായംകുളം പൊലീസാണ് കേസെടുത്തത്.

കൊല്ലണമെന്ന ഉദ്യേശത്തോടെ പ്രതികള്‍ മര്‍ദ്ദിച്ചെന്നാണ് എഫ്ആറിലുള്ളത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വിഷ്ണുവിന്റെ മകളുടെ സ്വര്‍ണം സജി മോഷ്ടിച്ചുവെന്നാരോപിച്ചാണ് മര്‍ദ്ദനം. ഇതിന്റെ പേരില്‍ ഇന്നലെ രാത്രി സജിയുടെ വീട്ടിലെത്തി സംഘം ആക്രമിക്കുകയായിരുന്നു. മര്‍ദ്ദനത്തിന്റെ ആഘാതത്തില്‍ കുഴഞ്ഞുവീണ സജി പിന്നീട് മരിച്ചു. സജി ഹൃദ്രോഗി ആയിരുന്നു എന്നാണ് അയല്‍വാസികള്‍ പറയുന്നത്.

Content Highlights: Death of 50-year-old man in Kayamkulam Alappuzha a Mob lynching FIR

dot image
To advertise here,contact us
dot image