ഡബിളടിച്ച് സലാഹ്; ജിബൂട്ടിയെ വീഴ്ത്തി, ഈജിപ്തിന് ലോകകപ്പ് യോഗ്യത

ജിബൂട്ടിക്കെതിരെ സൂപ്പർതാരം മുഹമ്മദ് സലാഹ് ഇരട്ട ഗോളുമായി തിളങ്ങി

ഡബിളടിച്ച് സലാഹ്; ജിബൂട്ടിയെ വീഴ്ത്തി, ഈജിപ്തിന് ലോകകപ്പ് യോഗ്യത
dot image

2026 ഫിഫ ലോകകപ്പിന് യോഗ്യത നേടി ഈജിപ്ത്. മൊറോക്കോയിലെ കാസാബ്ലാങ്കയില്‍ നടന്ന യോഗ്യതാ മത്സരത്തില്‍ ജിബൂട്ടിയെ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഈജിപ്ത് തകര്‍ത്തത്. ആഫ്രിക്കന്‍ മേഖല ഗ്രൂപ്പ് എയില്‍ ഒരു മത്സരം ബാക്കിനില്‍ക്കെയാണ് ഈജിപ്ത് യോഗ്യത ഉറപ്പിച്ചത്.

ജിബൂട്ടിക്കെതിരെ സൂപ്പർതാരം മുഹമ്മദ് സലാഹ് ഇരട്ട ഗോളുമായി തിളങ്ങി. ഇബ്രാഹിം അദെലാണ് മറ്റൊരു ഗോൾ നേടിയത്. എട്ടാം മിനിറ്റിൽ തന്നെ ഇബ്രാഹിമിലൂടെ ഈജിപ്ത് ലീഡെടുത്തു. ആറ് മിനിറ്റിനുള്ളിൽ സലാഹ് ലീഡ് ഇരട്ടിയാക്കി. നിശ്ചിത സമയം അവസാനിക്കാൻ ആറ് മിനിറ്റ് മാത്രം ബാക്കി നിൽക്കെ വീണ്ടും വലകുലുക്കി. ഇതോടെ 3-0 എന്ന സ്കോറിൽ വിജയമുറപ്പിച്ച ഈജിപ്ത് ലോകകപ്പിന് ടിക്കറ്റെടുത്തു.

Content Highlights: Mohamed Salah Leads Egypt to the 2026 World Cup With a Brace Against Djibouti

dot image
To advertise here,contact us
dot image