നമുക്കും വരുന്നുണ്ട് ഒരു കിടിലൻ ഐറ്റം!, മലയാളത്തിന്റെ 'ബാഡ്‌സ് ഓഫ് ബോളിവുഡ്' ആകുമോ മോളിവുഡ് ടൈംസ്?

ചിത്രം സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയാണ് പറയുന്നത് എന്നാണ് റിപ്പോർട്ട്

നമുക്കും വരുന്നുണ്ട് ഒരു കിടിലൻ ഐറ്റം!, മലയാളത്തിന്റെ 'ബാഡ്‌സ് ഓഫ് ബോളിവുഡ്' ആകുമോ മോളിവുഡ് ടൈംസ്?
dot image

ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകനായ ആര്യൻ ഖാൻ സംവിധായകനാകുന്ന സിരീസാണ് ബാഡ്‌സ് ഓഫ് ബോളിവുഡ് (The Ba***ds Of Bollywood). നെറ്റ്ഫ്ലിക്സിലൂടെ പുറത്തുവന്ന സീരിസിന് ഗംഭീര അഭിപ്രായങ്ങളാണ് ലഭിച്ചത്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ സീരീസ് ആണ് ഇത്. ഇപ്പോഴിതാ മലയാളത്തിലും അത്തരമൊരു സിനിമ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. നസ്ലെൻ ചിത്രം 'മോളിവുഡ് ടൈംസ്' ആണ് പ്രതീക്ഷയുണർത്തുന്ന ആ സിനിമ.

'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന സിനിമയ്ക്ക് ശേഷം അഭിനവ് സുന്ദർ നായക് ഒരുക്കുന്ന അടുത്ത സിനിമയാണ് 'മോളിവുഡ് ടൈംസ്'. നസ്‌ലെൻ ആണ് സിനിമയിൽ നായകനായി എത്തുന്നത്. ചിത്രം സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയാണ് പറയുന്നത് എന്നാണ് റിപ്പോർട്ട്. ദി ബാഡ്‌സ് ഓഫ് ബോളിവുഡിന് സമാനമായി സിനിമ ഇൻഡിസ്ട്രിയിലെ ഉള്ളിലെ കഥകളെ ഈ മലയാള ചിത്രം പുറത്തുകൊണ്ടുവരുമോ എന്നാണ് പലരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. അഭിനവ് സുന്ദർ ഒരുക്കിയ ആദ്യ സിനിമയായ മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് കഥപറച്ചിലിലെ പുതുമകൊണ്ടും ശക്തമായ അവതരണരീതികൊണ്ടും കയ്യടി നേടിയിരുന്നു. ഈ ചിത്രവും അതുപോലെ ചർച്ചയാകും എന്നാണ് പ്രതീക്ഷ.

തുടരും, രണം, കിംഗ് ഓഫ് കൊത്ത തുടങ്ങി നിരവധി മലയാള സിനിമകൾക്ക് സംഗീതമൊരുക്കിയ ജേക്സ് ബിജോയ് ആണ് ഈ നസ്‌ലെൻ സിനിമയ്ക്കും സംഗീതമൊരുക്കുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് ആണ് മോളിവുഡ് ടൈംസ് നിർമിക്കുന്നത്. രാമു സുനിൽ ആണ് സിനിമയ്ക്കായി തിരക്കഥയൊരുക്കുന്നത്. അതേസമയം, ബാഡ്‌സ് ഓഫ് ബോളിവുഡ് ഹിന്ദി ഇൻഡിസ്ട്രിയിലെ ചർച്ചാവിഷയമായി മാറിക്കഴിഞ്ഞു. ബോളിവുഡ് ഇൻഡസ്ട്രിയെ പശ്ചാത്തലമാക്കി ഒരുങ്ങിയ ഈ സീരീസ് ഒരു പക്കാ മാസ്സ് സ്വഭാവത്തിൽ ആണ് ഒരുങ്ങിയിരിക്കുന്നത്.

നിറയെ കാമിയോകളും റഫറൻസുകളും ഈ സീരിസിലുണ്ട് അതെല്ലാം ഗംഭീരമാണെന്നും കമന്റുകളുണ്ട്. കിൽ എന്ന സിനിമയിലൂടെ ശ്രദ്ധയാകർഷിച്ച ലക്ഷ്യ, രാഘവ് ജുയൽ എന്നിവർ ആണ് സീരിസിൽ പ്രധാന കഥാപാത്രമായി എത്തുന്നത്. ഇതിൽ രാഘവ് ജുയലിൻ്റെ പ്രകടനം ഏറെ കയ്യടി നേടുന്നുണ്ട്. ഒരു പക്കാ എന്റർടൈൻമെന്റ് പാക്കേജ് ആണ് ബാഡ്‌സ് ഓഫ് ബോളിവുഡ് എന്നും ഇത്തരം സിനിമകൾ ബോളിവുഡ് വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഏഴ് എപ്പിസോഡുകളാണ് സീരിസിലുള്ളത്.

Content Highlights: Is Mollywood times going to be malayalam's baads of bollywood?

dot image
To advertise here,contact us
dot image