
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡയാലിസിസ് ചികിത്സയിലായിരുന്ന ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് മരിച്ചു. ഭാസുരേന്ദ്രനാണ് ചികിത്സയിലിരിക്കെ മരിച്ചത്. പട്ടം എസ്‌യുടി ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനിരിക്കെയാണ് മരണം.
വൃക്ക രോഗിയായ ഭാര്യ ജയന്തിയെ കൊലപ്പെടുത്തിയ ശേഷം ആശുപത്രിയുടെ അഞ്ചാം നിലയില്‍ നിന്നും ചാടി ഭാസുരേന്ദ്രന്‍ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ഒക്ടോബര്‍ ഒന്നിനാണ് ജയന്തിയെ വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ പ്രവേശിപ്പിച്ചത്. ഭാസുരേന്ദ്രന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചെന്നും പരിക്കേറ്റ് ചികിത്സയിലാണെന്നുമുള്ള വിവരം അറിയിക്കാനായി മുറിയിലെത്തിയപ്പോഴാണ് ആശുപത്രി ജീവനക്കാര്‍ ജയന്തിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇലക്ട്രിക് ബെഡ് ചാര്‍ജ് ചെയ്യാനുപയോഗിക്കുന്ന കേബിള്‍ കഴുത്തില്‍ മുറുക്കിയാണ് ജയന്തിയെ കൊലപ്പെടുത്തിയത്. സാമ്പത്തിക പ്രയാസത്തെ തുടര്‍ന്നാണ് കൊല നടത്തിയത്. ചികിത്സയ്ക്ക് മതിയായ പണം തികയാതെ വന്നതോടെ മാനസിക പ്രയാസത്തിലായിരുന്നു ഭാസുരേന്ദ്രന്‍.
Content Highlights: Husband who killed wife under treatment died at thiruvananthapuram