പ്രദീപിന് കിട്ടുന്നു പക്ഷെ എന്റെ സിനിമകൾക്ക് തിയേറ്റർ ലഭിക്കുന്നില്ല; ട്രോളിന് ഇരയായി നടന്റെ വാക്കുകൾ

'ഒരാഴ്ചയ്ക്ക് ശേഷമാണ് തമിഴ്നാട്ടിൽ എനിക്ക് സിനിമ റിലീസ് ചെയ്യാൻ സാധിച്ചത് അതും വെറും 10 സ്‌ക്രീനിൽ മാത്രം'

പ്രദീപിന് കിട്ടുന്നു പക്ഷെ എന്റെ സിനിമകൾക്ക് തിയേറ്റർ ലഭിക്കുന്നില്ല; ട്രോളിന് ഇരയായി നടന്റെ വാക്കുകൾ
dot image

തമിഴ് നടന്മാരുടെ സിനിമകൾ തെലുങ്കിലേക്ക് എത്തുമ്പോൾ ഒരുപാട് സ്ക്രീനുകൾ ലഭിക്കുന്നുണ്ടെന്നും എന്നാൽ തെലുങ്ക് യുവതാരങ്ങളുടെ സിനിമയ്ക്ക് തമിഴിൽ തിയേറ്റർ ലഭിക്കാൻ കഷ്ടമാണെന്നും പറയുകയാണ് നടൻ കിരൺ അബ്ബാവരം. പ്രദീപ് രംഗനാഥന്റെ സിനിമകൾക്ക് തെലുങ്കിൽ വലിയ വരവേൽപ്പാണ് ലഭിക്കുന്നതെന്നും എന്നാൽ തന്റെ സിനിമകൾക്ക് തമിഴിൽ സ്ക്രീൻ ലഭിക്കുന്നില്ലെന്നും താരം പറഞ്ഞു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കിരൺ.

'പ്രദീപ് രംഗനാഥന്റെ സിനിമകൾ തെലുങ്കിൽ ഇറങ്ങുമ്പോൾ ഒരുപാട് സ്ക്രീനുകൾ ലഭിക്കുന്നു. എന്നാൽ എന്റെ സിനിമയായ 'ക' തമിഴിൽ റിലീസ് ചെയ്യാൻ ശ്രമിച്ചപ്പോൾ സ്ക്രീനുകൾ തരാൻ കഴിയില്ലെന്നാണ് അവർ പറഞ്ഞത്. അതൊരു നല്ല സിനിമ ആണെന്നാണ് എന്റെ വിശ്വാസം അതുകൊണ്ടാണ് അത് തമിഴിലും ഇറക്കണമെന്ന് ഞാൻ കരുതിയത്. തെലുങ്കിൽ പോലും എനിക്ക് അധികം സ്ക്രീനുകൾ ലഭിച്ചില്ല. തുടർന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് തമിഴ്നാട്ടിൽ എനിക്ക് സിനിമ റിലീസ് ചെയ്യാൻ സാധിച്ചത് അതും വെറും 10 സ്‌ക്രീനിൽ മാത്രം', കിരൺ അബ്ബാവരം പറഞ്ഞു.

അതേസമയം, നടൻ്റെ ഈ വാക്കുകൾക്ക് പിന്നാലെ സോഷ്യൽ മീഡയയിൽ നിരവധി ട്രോളുകളാണ് നിറയുന്നത്. ആദ്യ പ്രദീപിനെ പോലെ വിജയ സിനിമകൾ ചെയ്യൂ അപ്പോൾ സ്ക്രീനുകൾ താനേ ലഭിക്കുമെന്നാണ് പലരും എക്സിൽ കുറിക്കുന്നത്. ഈ നടൻ ആരാണെന്ന് പോലും അറിയില്ലെന്നാണ് മറ്റു ചിലർ കുറിക്കുന്നത്. കെ റാമ്പ് എന്ന സിനിമയാണ് ഇനി പുറത്തിറങ്ങാനുള്ള കിരണിന്റെ ചിത്രം. കേരളത്തിൽ വെച്ച് നടക്കുന്ന കഥയാണ് കെ റാമ്പ്. അതുകൊണ്ട് തന്നെ ചിത്രത്തിൽ നിരവധി മലയാള സിനിമ റഫറൻസുകൾ പ്രതീക്ഷിക്കാം. കൂവപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ വെച്ചായിരുന്നു സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും. ചിത്രം ഒക്ടോബർ 18 ന് പുറത്തിറങ്ങും.

Content Highlights: Kiran abbavaram gets trolled for his comparisons

dot image
To advertise here,contact us
dot image