കണ്ണൂര്‍ അഴീക്കലില്‍ കാര്‍ സൈഡ് കൊടുക്കാത്തതിലെ തര്‍ക്കം; വയോധികനെ മര്‍ദ്ദിച്ച യുവാക്കള്‍ പിടിയില്‍

വീണ്ടും മര്‍ദ്ദനമേല്‍ക്കാതിരിക്കാന്‍ കാറില്‍ നിന്ന് ഇറങ്ങി അടുത്തുള്ള കടയില്‍ കയറിയ ബാലകൃഷ്ണനെ പ്രതികള്‍ പിന്തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

കണ്ണൂര്‍ അഴീക്കലില്‍ കാര്‍ സൈഡ് കൊടുക്കാത്തതിലെ തര്‍ക്കം; വയോധികനെ മര്‍ദ്ദിച്ച യുവാക്കള്‍ പിടിയില്‍
dot image

കണ്ണൂര്‍: അഴീക്കലില്‍ കാര്‍ സൈഡ് കൊടുക്കാത്തതിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വയോധികനെ യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ നാല് പേരെ വളപ്പട്ടണം പൊലിസ് അറസ്റ്റ് ചെയ്തു. അഴീക്കോട് സ്വദേശി ജിഷ്ണു സി കെ(18), അഴീക്കോട് പള്ളിക്കുന്നുംപുറം സ്വദേശി അമിത് പി കെ(18),അഴീക്കോട് മൂന്നുനിലത്ത് സ്വദേശി റിജിന്‍ രാജ്(20) എന്നിവരാണ് പൊലിസിന്റെ പിടിയിലായത്.

കഴിഞ്ഞ ഞാറാഴ്ച്ചയായിരുന്നു സംഭവം. റോഡില്‍ കാര്‍ നിര്‍ത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വയോധികനെ മര്‍ദ്ദിക്കുകയും അസഭ്യം പറയുന്നതിലേക്കും കലാശിച്ചത്. അഴീക്കലില്‍ മുണ്ടച്ചാലില്‍ ബാലകൃഷ്ണനായിരുന്നു മര്‍ദ്ദനമേറ്റിരുന്നത്. വീണ്ടും മര്‍ദ്ദനമേല്‍ക്കാതിരിക്കാന്‍ കാറില്‍ നിന്ന് ഇറങ്ങി അടുത്തുള്ള കടയില്‍ കയറിയ ബാലകൃഷ്ണനെ പ്രതികള്‍ പിന്തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ ബാലകൃഷ്ണന്‍ നല്‍കിയ പരാതിയിന്‍മേലാണ് വളപ്പട്ടണം പൊലിസ് കേസ് എടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്.

Content Highlights: Youth arrested for assaulting elderly man

dot image
To advertise here,contact us
dot image