ഇത്തരം അവതാരങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്ന നിര്‍ദേശം കിട്ടേണ്ടിടത്തുനിന്ന് കിട്ടിയിരുന്നു: പി എസ് പ്രശാന്ത്

സ്വര്‍ണം നഷ്ടപ്പെട്ടതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെങ്കില്‍ നടപടി ഉറപ്പെന്ന് പി എസ് പ്രശാന്ത്

ഇത്തരം അവതാരങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്ന നിര്‍ദേശം കിട്ടേണ്ടിടത്തുനിന്ന് കിട്ടിയിരുന്നു: പി എസ് പ്രശാന്ത്
dot image

പത്തനംതിട്ട: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണം നഷ്ടപ്പെട്ടതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെങ്കില്‍ നടപടി ഉറപ്പെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ, ഉണ്ടെങ്കില്‍ ആര്‍ക്കെല്ലാം പങ്കുണ്ട് എന്നത് സംബന്ധിച്ചെല്ലാം ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമെ അറിയൂ. സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ ക്രിമിനല്‍ നടപടിക്ക് ശുപാര്‍ശ ചെയ്യും. ഇന്നത്തെ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും പി എസ് പ്രശാന്ത് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ശബരിമലയില്‍ ഇത്തരം അവതാരങ്ങള്‍ ഉണ്ടെന്ന് അറിയാമെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയെ സൂചിപ്പിച്ച് പി എസ് പ്രശാന്ത് പറഞ്ഞു.


ശബരിമലയിലെ ഇത്തരം അവതാരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്ന് ചില നിര്‍ദേശങ്ങള്‍ കിട്ടേണ്ടിടത്തുനിന്ന് കിട്ടിയിട്ടുണ്ട്. ഒരു അവതാരങ്ങളുടെ സഹായമോ സംഭാവനയോ സ്വീകരിച്ചിട്ടില്ലെന്നും പ്രശാന്ത് വ്യക്തമാക്കി. 2019 ഡിസംബറില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി അന്നത്തെ ദേവസ്വം പ്രസിഡന്റിന് അയച്ച രണ്ട് ഇ മെയില്‍ സന്ദേശങ്ങളിലെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം.

ശബരിമല തന്ത്രി കണ്ഠര് ബ്രഹ്‌മദത്തന്റെ വിവാഹദിവസം ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവനൊപ്പം നില്‍ക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ച്, 'മന്ത്രി വിവാഹ വേദിയിലേക്ക് കയറിപ്പോകുമ്പോള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പുറകെ പോകുന്നുണ്ട്. മന്ത്രിക്ക് ഇയാളെ പരിചയമുണ്ടെന്ന് തോന്നുന്ന ഒന്നും ഉണ്ടായിട്ടില്ല. വിവാഹത്തില്‍ പലരും പങ്കെടുക്കുമല്ലോ?, എന്നായിരുന്നു പ്രശാന്തിന്റെ പ്രതികരണം. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്ന് വി എന്‍ വാസവനും വിശദീകരിച്ചിരുന്നു.

'എനിക്ക് അന്ന് ഉണ്ണികൃഷ്ണന്‍പോറ്റിയെ പരിചയമില്ല, ഒരു സന്ദര്‍ഭത്തില്‍ പോലും നേരിട്ട് സംസാരിച്ചിട്ടില്ല, ഈ കേസ് വന്നതില്‍ പിന്നെയാണ് അറിയുന്നത്, തെറ്റ് ചെയ്ത ആരും രക്ഷപ്പെടാന്‍ പാടില്ല, ഒരു തരി പൊന്ന് പോയാല്‍ അത് ശബരിമലയില്‍ തിരിച്ച് കൊണ്ടുവെപ്പിക്കും', എന്നായിരുന്നു വി എന്‍ വാസവന്റെ പ്രതികരണം.

Content Highlights: action will be taken if officials are at fault in the loss of gold at sabarimala said p s prasanth

dot image
To advertise here,contact us
dot image