വാസ്തവ വിരുദ്ധ വീഡിയോ; കെ എം ഷാജഹാനെതിരെ വീണ്ടും പരാതി; കെ ജെ മാക്‌സിയും ആന്റണി ജോണും പരാതി നല്‍കി

മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് ഇരുവരും പരാതി നൽകിയത്

വാസ്തവ വിരുദ്ധ വീഡിയോ; കെ എം ഷാജഹാനെതിരെ വീണ്ടും പരാതി; കെ ജെ മാക്‌സിയും ആന്റണി ജോണും പരാതി നല്‍കി
dot image

കൊച്ചി: യൂട്യൂബര്‍ കെ എം ഷാജഹാനെതിരെ വീണ്ടും പരാതി. കൊച്ചി എംഎല്‍എ കെ ജെ മാക്‌സി, കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍ എന്നിവരാണ് പരാതി നല്‍കിയത്. യൂട്യൂബിലൂടെ വാസ്തവ വിരുദ്ധ വീഡിയോ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎല്‍എമാര്‍ പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് എംഎല്‍എമാര്‍ പരാതി നല്‍കിയത്. നേരത്തേ കെ എം ഷാജഹാനെതിരെ പരാതി നല്‍കിയെന്ന് വ്യക്തമാക്കി പി വി ശ്രീനിജിന്‍ എംഎല്‍എ രംഗത്തെത്തിയിരുന്നു.

എറണാകുളം ജില്ലയിലെ നാല് സിപിഐഎം എംഎല്‍എമാരെ സംശയ നിഴലില്‍ നിര്‍ത്തും വിധം കെ എം ഷാജഹാന്‍ വീഡിയോ ചെയ്തിരുന്നതായി പി വി ശ്രീനിജിന്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2025 സെപ്റ്റംബര്‍ പതിനാറാം തീയതി പ്രതിപക്ഷം എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. വാസ്തവ വിരുദ്ധ വീഡിയോ ചെയ്ത ഷാജഹാനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതായും ശ്രീനിജിന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.

അപവാദ പ്രചാരണം ചൂണ്ടിക്കാട്ടി സിപിഐഎം നേതാവ് കെ ജെ ഷൈന്‍ നല്‍കിയ പരാതിയില്‍ കെ എം ഷാജഹാനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഷാജഹാന് പുറമേ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണനെതിരെയും പൊലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന വകുപ്പുകള്‍പ്പെടെ ചുമത്തിയായിരുന്നു കേസെടുത്തത്.

സൈബര്‍ ഇടങ്ങളില്‍ തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ പ്രതികരിച്ച് കെ ജെ ഷൈന്‍ രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസാണ് പിന്നിലെന്ന് വ്യക്തമാക്കുന്ന രീതിയിലായിരുന്നു കെ ജെ ഷൈന്‍ പ്രതികരിച്ചത്. തനിക്കെതിരെ ബോംബ് വരുന്നുവെന്ന സൂചന സുഹൃത്തായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നല്‍കിയിരുന്നുവെന്ന് ഷൈന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്നാണ് ഈ ആരോപണങ്ങള്‍ വന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

Content Highlights- K J Maxy and antony john filed complaint against k m shajahan

dot image
To advertise here,contact us
dot image