
ഷറഫുദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടന്‍ ഷറഫുദീന്‍ നിര്‍മിക്കുന്ന സിനിമയാണ് 'പെറ്റ് ഡിറ്റക്ടീവ്'. തെന്നിന്ത്യൻ സിനിമ ലോകത്തെ ശ്രദ്ധേയയായ അനുപമ പരമേശ്വരനാണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്. സിനിമ സംവിധാനം ചെയുന്നത് പ്രനീഷ് വിജയനാണ്. സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രം രചിച്ചത്. ഇപ്പോഴിതാ ഏറെ വ്യത്യസ്തമായ ഒരു പ്രൊമോഷനുമായി എത്തിയിരിക്കുകയാണ് ഷറഫുദ്ദീൻ. സിനിമയിലെ വിനയ് ഫോർട്ടിനെ പരിചയപ്പെടുത്തുന്ന ഷറഫുദ്ദീന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മോഹൻലാലും മമ്മൂട്ടിയും വരെ ഷറഫുദ്ദീന് വിനയ് ഫോർട്ട് കഴിഞ്ഞേയുള്ളൂ എന്നാണ് ആരാധകർ പറയുന്നത്. രജത് മേനോൻ എന്ന കഥാപാത്രത്തെയാണ് സിനിമയിൽ വിനയ് ഫോർട്ട് അവതരിപ്പിക്കുന്നത്. ചിത്രം ഒരു ക്ലീൻ എൻ്റർടൈനർ ആയിരിക്കും എന്ന സൂചനയാണ് ഇതുവരെ പുറത്ത് വന്ന ചിത്രത്തിൻ്റെ അപ്ഡേറ്റുകൾ നൽകുന്ന സൂചന. ഗോകുലം മൂവീസ് ആണ് സിനിമയുടെ നിർമാണ പങ്കാളി.
നേരത്തെ തിങ്ക് മ്യൂസിക് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയിരുന്നു. രാജേഷ് മുരുകേശന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി. ചന്ദ്രന്‍ ആണ്. മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകന്‍ എന്ന നിലയില്‍ ശ്രദ്ധ നേടിയ അഭിനവ് സുന്ദര്‍ നായകാണ് ചിത്രത്തിന്റെ എഡിറ്റര്‍. ചിത്രം ഉടനെ തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ശ്രീ ഗോകുലം മൂവീസിനു വേണ്ടി തീയേറ്റര്‍ ഡിസ്ട്രിബൂഷന്‍ നടത്തുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്.
Content Highlights: Sharafudheen new video garners attention on social media