ബാറ്റിങ്ങിനിറങ്ങിയപ്പോഴേക്കും അത് ഇങ്ങനെയായി….; ഇങ്ങനെയും ഉണ്ടോ നിർഭാഗ്യം

നോൺ സ്‌ട്രൈക്കിൽ ഉണ്ടായിരുന്ന ഹാർദിക് ക്രീസിനു പുറത്തായത് കൊണ്ട് തന്നെ ഔട്ടായി മടങ്ങി

ബാറ്റിങ്ങിനിറങ്ങിയപ്പോഴേക്കും അത് ഇങ്ങനെയായി….; ഇങ്ങനെയും ഉണ്ടോ നിർഭാഗ്യം
dot image

ഒമാനെതിരെയയുള്ള ഏഷ്യാ കപ്പിലെ അവസാന മത്സരത്തിൽ നിർഭാഗ്യകരമായി പുറത്തായി ഹർദിക് പാണ്ഡ്യ. ഒരു റൺസ് മാത്രം നേടിയാണ് താരം റണ്ണൗട്ടായത്. ബാറ്റിങ് എൻഡിലുണ്ടായിരുന്ന സഞ്ജു സാംസൺ പന്ത് നേരെ അടിക്കുകയായിരുന്നു എന്നാൽ പന്ത് ബൗളറുടെ കയ്യിൽ കൊണ്ട് നോൺ സ്‌ട്രൈക്കർ എൻഡിലെ സ്റ്റംപിൽ കൊണ്ടു. നോൺ സ്‌ട്രൈക്കിൽ ഉണ്ടായിരുന്ന ഹാർദിക് ക്രീസിനു പുറത്തായത് കൊണ്ട് തന്നെ ഔട്ടായി മടങ്ങി.

കഴിഞ്ഞ രണ്ട് മത്സരത്തിലും ബാറ്റിങ് ലഭിക്കാതിരുന്ന ഹാർദിക് ഈ മത്സരത്തിൽ നാലാമാനായിട്ടായിരുന്നു ക്രിസീലെത്തിയത്. ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ആദ്യമായാണ് ഹാർദിക്കിന് ഇന്ത്യക്ക് വേണ്ടി ബാറ്റിങ്ങിന് അവസരം ലഭിച്ചത്. എന്നിട്ടും കാര്യമായി ഒന്നും ചെയ്യാൻ സാധിക്കാതെ നിർഭാഗ്യം കൊണ്ട് പുറത്തകാനായിരുന്നു അദ്ദേഹത്തിന്റെ വിധി.

അതേസമയം ഒമാനെതിരെ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 20 ഓവറിൽ 188 റൺസ് നേടി. കൃത്യമായ ഇടവേളകകളിൽ വിക്കറ്റ് വീഴ്ത്തിയ ഒമാന് കരുത്തരായ ഇന്ത്യൻ ബാറ്റിങ്ങിനെ പിടിച്ചുകെട്ടാൻ സാധിച്ചിട്ടുണ്ട്. 56 റൺസ് നേടിയ സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്‌കോർ. 45 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്‌സുമടിച്ചാണ് സഞ്ജു ഇത് നേടിയത്.

വെടിക്കെട്ട് ബാറ്റിങ്ങുമായി കളം നിറഞ്ഞ അഭിഷേക് ശർമ 15 പന്തിൽ നിന്നും 38 റൺസ് അടിച്ചുക്കൂട്ടി. അക്‌സർ പട്ടേൽ 13 പന്തിൽ 26 റൺസ് നേടി. ശിവം ദുബെ (5) എളുപ്പം മടങ്ങി. തിലക് വർമ 18 പന്തിൽ നിന്നും 29 റൺസ് നേടി മികച്ചുനിന്നു. അർഷ്ദീപ (1), കുൽദീപ് യാദവ് (1 നോട്ടൗട്ട്) ഹർഷിത് റാണ് ( 163 നോട്ടൗട്ട്) എന്നിങ്ങനെയാണ് വാലറ്റത്തിന്റെ സംഭാവന. ക്യാപ്റ്റൻ സൂര്യ ബാറ്റിങ്ങിനിറങ്ങിയില്ല.

ഒമാനായി നാല് ഓവറിൽ ഫൈസൽ ഷാ ഒരു മെയ്ഡൺ ഉൾപ്പടെ 23 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. ജിതെൻകുമാർ രമനാന്ദിയും ആമിർ ഖലീമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Content Highlights- Hardhik Pandya Unlucky Runout against Oman

dot image
To advertise here,contact us
dot image