
ഒമാനെതിരെയുള്ള ഏഷ്യാ കപ്പിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഒമാനെതിരെ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 20 ഓവറിൽ 188 റൺസ് നേടിയിരുന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ഒമാന് കരുത്തരായ ഇന്ത്യൻ ബാറ്റിങ്ങിനെ പിടിച്ചുകെട്ടാൻ സാധിച്ചിട്ടുണ്ട്. 56 റൺസ് നേടിയ സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്‌കോർ. 45 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്‌സുമടിച്ചാണ് സഞ്ജു ഇത് നേടിയത്.
വെടിക്കെട്ട് ബാറ്റിങ്ങുമായി കളം നിറഞ്ഞ അഭിഷേക് ശർമ 15 പന്തിൽ നിന്നും 38 റൺസ് അടിച്ചുക്കൂട്ടി. അക്‌സർ പട്ടേൽ 13 പന്തിൽ 26 റൺസ് നേടി. ശിവം ദുബെ (5) എളുപ്പം മടങ്ങി. തിലക് വർമ 18 പന്തിൽ നിന്നും 29 റൺസ് നേടി മികച്ചുനിന്നു. അർഷ്ദീപ് സിങ് (1), കുൽദീപ് യാദവ് (1 നോട്ടൗട്ട്) ഹർഷിത് റാണ് ( 163 നോട്ടൗട്ട്) എന്നിങ്ങനെയാണ് വാലറ്റത്തിന്റെ സംഭാവന. ക്യാപ്റ്റൻ സൂര്യ ബാറ്റിങ്ങിനിറങ്ങിയില്ല.
മത്സരത്തിൽ എട്ട് വിക്കറ്റ് നഷ്ടപ്പെട്ടിട്ടും ഇന്ത്യൻ നായക സൂര്യകുമാർ യാദവ് ബാറ്റിങ്ങിന് ഇറങ്ങാത്തത് ബാറ്റർമാരിൽ കൗതുകം സൃഷ്ടിച്ചിരുന്നു. ടൂർണമെന്റിലെ ആദ്യ രണ്ട് മത്സരത്തിലും ബാറ്റ് ചെയ്ത സൂര്യ അവസാന മത്സരത്തിൽ തന്റെ ബാറ്റിങ് പൊസിഷൻ സഞ്ജുവിന് നൽകുകയായിരുന്നു. സഞ്ജുവിനെ കൂടാതെ ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ എന്നിവർക്കൊന്നും ആദ്യ രണ്ട് മത്സരത്തിൽ ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നില്ല. ഇക്കാരണം കൊണ്ട് അദ്ദേഹം ബാക്കിയുള്ളവർക്ക് അവസരം നൽകുകയായിരുന്നു.
എന്നാൽ വാലറ്റത്തിന് മുമ്പും അദ്ദേഹം ബാറ്റ് ചെയ്യാൻ കൂട്ടാക്കിയില്ല. ഹർദിക് നാലാമനായി ക്രിസീലെത്തിയപ്പോൾ അഞ്ചാമനായി അക്‌സർ പട്ടേലും എത്തി. ആറും ഏഴും സ്ഥാനങ്ങളിൽ ശിവം ദുബെയാണ് എത്തിയത്. എന്നാൽ ഇവർക്ക് ശേഷം ബൗളർമാരെയാണ് സൂര്യ ബാറ്റിങ്ങിനിയച്ചത്. എട്ട് വിക്കറ്റ് വീണപ്പോഴാണ് അദ്ദേഹം പാഡണിഞ്ഞ് പോലും നിന്നത്. ബാക്കിയുള്ളവർക്ക് അവസരം നൽകുന്ന സൂര്യയുടെ ഈ നല്ല മനസിനെ ആരാധകർ അഭിനന്ദിക്കുന്നുണ്ട്.
Content Highlights- Surya Kumar Yadav Sacrifices his Batting postion