
പാലക്കാട്: പൊലീസ് പിന്തുടരുന്നതിനിടെ ബൈക്കിലെ പെട്രോള്‍ തീര്‍ന്നതോടെ എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി. കോട്ടയം സ്വദേശിയായ മനു എസ് നായരാണ് അറസ്റ്റിലായത്. ലഹരിക്കടത്ത് നടക്കുന്നതിനെക്കുറിച്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാ നത്തില്‍ പൊലീസ് പ്രദേശത്ത് നിരീക്ഷണം നടത്തിവരികയായിരുന്നു. വാളയാര്‍ മുതല്‍ പൊലീസ് പ്രതിയെ പിന്തുടര്‍ന്നു. അതിവേഗത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളുടെ ബൈക്കിന്റെ പെട്രോള്‍ തീര്‍ന്നത്.
ബൈക്ക് സൈഡാക്കി ഇറങ്ങിയോടാന്‍ ശ്രമിക്കുന്നതിനിടെ പിന്തുടര്‍ന്നെത്തിയ ഡാന്‍സാഫ് സംഘവും പൊലീസും ചേര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളുടെ കയ്യില്‍ നിന്നും 150 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. തമിഴ്‌നാട് ഭാഗത്തുനിന്നാണ് മനു ലഹരി കൊണ്ടുവന്നതെന്നാണ് പ്രാഥമിക വിവരം. ഇയാള്‍ മുന്‍പും ലഹരി കടത്തിയ കേസുകളിലെ പ്രതിയാണെന്നും ഇപ്പോള്‍ ആര്‍ക്കാണ് ലഹരി എത്തിക്കാന്‍ ശ്രമിച്ചത് എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് വ്യക്തമാക്കി.
Content Highlights: Youth arrested with 150 grams of MDMA as he ran out of petrol during police chasing