
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിനോട് പുറത്തുവിടാൻ മുന്‍ മുഖ്യമന്ത്രി എ കെ ആന്റണി ആവശ്യപ്പെട്ട ശിവഗിരിയിലെ പൊലീസ് അതിക്രമത്തിലുള്ള ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് വർഷങ്ങളായി നിയമസഭാ വെബ്സൈറ്റിൽ. പൊലീസിന് ക്ലീൻ ചിറ്റ് നൽകുകയും ആന്റണി സർക്കാരിനെയും വിമർശിക്കുന്ന ജസ്റ്റിസ് ഭാസ്കരൻ നമ്പ്യാർ കമ്മീഷൻ റിപ്പോർട്ടാണ് 1999 ൽ നായനാർ സർക്കാർ പുറത്തുവിട്ടത്. അക്രമമുണ്ടായപ്പോഴാണ് പോലീസ് ലാത്തിച്ചാർജ് പ്രയോഗിച്ചതെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. സർക്കാർ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി പരാജയമായിരുന്നെന്നും കണ്ടെത്തൽ. 407 പേജുകളുള്ള റിപ്പോർട്ടിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.