
തിരുവനന്തപുരം: പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരൂർക്കട എസ്എപി ക്യാമ്പിലെ പൊലീസ് ട്രെയിനിയായ ആനന്ദിനെയാണ് ക്യാമ്പിലെ ബാരക്കിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിതുര മീനാങ്കൽ സ്വദേശിയാണ് ആനന്ദ്. രണ്ട് ദിവസം മുമ്പ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
ജോലിഭാരം മൂലമുള്ള മാനസിക സമ്മർദം കൊണ്ടാണ് ആനന്ദ് ആത്മഹത്യ ചെയ്തതെന്നാണ് സംശയം. ട്രെയിനിങ്ങിന്റെ ഭാഗമായി ആനന്ദിനെ പ്ലാത്തൂൺ ലീഡറാക്കിയതാണ് സമ്മർദത്തിന് കാരണം. ആദ്യ ആത്മഹത്യാ ശ്രമത്തിനുശേഷം ഉന്നത ഉദ്യോഗസ്ഥരെത്തി സംസാരിച്ചിരുന്നു. മൃതദേഹം പേരൂർക്കട ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Content Highlights: Police officer found dead in tvm