ഇനി പത്തുദിവസം കൂടി; 56 ലക്ഷം കടന്ന് തിരുവോണം ബമ്പർ ടിക്കറ്റ് വിൽപന

ജൂലൈ 28-നാണ് ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനം നടന്നത്

ഇനി പത്തുദിവസം കൂടി; 56 ലക്ഷം കടന്ന് തിരുവോണം ബമ്പർ ടിക്കറ്റ് വിൽപന
dot image

തിരുവനന്തപുരം: 56 ലക്ഷം കടന്ന് കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ ടിക്കറ്റ് വിൽപന. പ്രകാശനം കഴിഞ്ഞ് 50 ദിവസം പിന്നിടുമ്പോൾ 56,67,570 എണ്ണം ടിക്കറ്റുകളാണ് വിറ്റുപോയത്. ഈ മാസം 27-ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് നറുക്കെടുപ്പ്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റുപോയത്. 10,66,720 എണ്ണം ടിക്കറ്റുകളാണ് പാലക്കാട് വിറ്റത്.

ജൂലൈ 28-നാണ് ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനം ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചു ലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകും. 500 രൂപയാണ് ടിക്കറ്റ് വില.

Content Highlights: Thiruvonam bumper ticket sales cross 56 lakhs

dot image
To advertise here,contact us
dot image