
യുവേഫ ചാംപ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന് വിജയത്തുടക്കം. കരുത്തരുടെ പോരാട്ടത്തില്‍ അത്‌ലറ്റികോ മാഡ്രിഡിനെ വീഴ്ത്തിയാണ് ലിവര്‍പൂള്‍ വിജയം പിടിച്ചെടുത്തത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ അത്‌ലറ്റികോയെ തകര്‍ത്തത്.
സ്‌റ്റോപ്പേജ് ടൈമില്‍ വിര്‍ജില്‍ വാന്‍ ഡൈക്ക് നേടിയ ഹെഡര്‍ ഗോളാണ് ദി റെഡ്‌സിന് വിജയം സമ്മാനിച്ചത്. ആറ് മിനിറ്റിനുള്ളില്‍ ഒരു അസിസ്റ്റും ഒരു ഗോളും നേടി സൂപ്പര്‍ താരം മുഹമ്മദ് സലായും ലിവര്‍പൂളിന് വേണ്ടി തിളങ്ങി. അത്‌ലറ്റികോയുടെ രണ്ട് ഗോളുകളും നേടിയത് മാര്‍കോസ് ലോറന്റാണ്.
The only player in @ChampionsLeague history to score and assist inside the opening six minutes of a match for an English club 🇪🇬👑 pic.twitter.com/6EghmaSRXh
— Liverpool FC (@LFC) September 17, 2025
ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ലിവര്‍പൂള്‍ മുന്നിലെത്തി. നാലാം മിനിറ്റില്‍ ആന്‍ഡ്രൂ റോബര്‍ട്‌സണാണ് ലിവര്‍പൂളിന്റെ ആദ്യ ഗോള്‍ നേടിയത്. മുഹമ്മദ് സലായാണ് ഗോളിന് വഴിയൊരുക്കിയത്. രണ്ട് മിനിറ്റിനുള്ളില്‍ സലായും ഗോള്‍ നേടി. ആദ്യ പകുതിയുടെ അധികസമയത്ത് മാര്‍കോസ് ലോറന്റിലൂടെ അത്‌ലറ്റികോ ഒരു ഗോള്‍ മടക്കി.
81-ാം മിനിറ്റില്‍ മാര്‍കോസ് ലോറന്റ് അത്‌ലറ്റികോയെ ഒപ്പമെത്തിക്കുകയും ചെയ്തു. മത്സരം സമനിലയിലേക്ക് പോകുമെന്ന് തോന്നിച്ച നിമിഷം സ്‌റ്റോപ്പേജ് ടൈമില്‍ വിര്‍ജില്‍ വാന്‍ ഡൈക്ക് ലിവര്‍പൂളിന്റെ ലക്ഷയ്‌ക്കെത്തി. 92-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്കിന് പിന്നാലെ ഹെഡറിലൂടെ വിര്‍ജില്‍ അത്‌ലറ്റികോയുടെ വിജയഗോള്‍ നേടി.
Content Highlights: Virgil Van Dijk's late header earns Liverpool dramatic win against Atletico Madrid