
തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി അനുകൂല ക്രിസ്ത്യൻ പാർട്ടി. നാഷ്ണൽ പ്രോഗ്രസ്സീവ് പാർട്ടി നാഷ്ണൽ പീപ്പിൾസ് പാർട്ടിയിൽ ലയിച്ചു. കത്തോലിക്ക കോൺഗ്രസ് നേതാവും സിറോ മലബാർ സഭ വക്താവുമായ ചാക്കോ കാളാമ്പറമ്പിലിന്റെ നേതൃത്വത്തിലായിരുന്നു ലയനം.
കത്തോലിക്ക കോൺഗ്രസിന്റെ ആശീർവാദത്തോടെയാണ് പുതിയ പാർട്ടി രൂപികരിച്ചത്.
ജോണി നെല്ലൂരും സ്റ്റീഫൻ തോമസും ചേർന്ന് രൂപീകരിച്ച പ്രോഗ്രസ്സീവ് പാർട്ടിയിൽ നിന്ന് ഇരുവരും വിട്ടുപോയിരുന്നു. ഇതിന് പിന്നാലെയാണ് ലയനം. നാഷ്ണൽ പീപ്പിൾസ് പാർട്ടി ദേശീയ തലത്തിൽ തന്നെ എൻഡിഎ മുന്നണിയുടെ ഭാഗമാണെന്നും അത് കൂടുതൽ അഖിലേന്ത്യാ തലത്തിലേക്ക് വ്യാപിക്കുന്നതിൻ്റെ ഭാഗമായി കേരളത്തിലും കഴിഞ്ഞ ഒരു വർഷമായി പ്രവർത്തിച്ചു വരികയാണ്. ഇന്ത്യയിലെ ആറ് ദേശീയ പാർട്ടിയുടെ ഭാഗമാണെന്നും വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ശക്തമായ യോജിച്ച പ്രവർത്തനം കാഴ്ചവയ്ക്കാനാണ് തീരുമാനമെടുത്തിരിക്കുന്നത്. മലയോര മേഖല കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കുമെന്നും നേതൃത്വം അറിയിച്ചു.
Content Highlight : BJP Christian party in Kerala; National Progressive Party merges with National People's Party