ഏത് ടീമിനെയും തകർക്കാൻ ഞങ്ങൾക്ക് സാധിക്കും; ഒളിയമ്പുമായി പാകിസ്താൻ നായകൻ

മികച്ച ഫോമിൽ കളിക്കുന്ന ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ ആവേശകരമായ മത്സരം തന്നെ നടക്കുമെന്നുറപ്പാണ്

ഏത് ടീമിനെയും തകർക്കാൻ ഞങ്ങൾക്ക് സാധിക്കും; ഒളിയമ്പുമായി പാകിസ്താൻ നായകൻ
dot image

ഇന്ത്യ-പാകിസ്താൻ പോരാട്ടങ്ങൾക്കുള്ള കളം ഒരുങ്ങുകയാണ്. ഇരു രാജ്യങ്ങൾ തമ്മിലുണ്ടായ യുദ്ധത്തിന് ശേഷം ഏറ്റുമുട്ടുന്ന ആദ്യ മത്സരമാണിത്. അതിനാൽ തന്നെ വൈകാരികത് ഒരുപാടുള്ള കളിയായിരിക്കും ഇത്തവണത്തേത്.

യുഎഇയെ തോൽപ്പിച്ചാണ് ഇന്ത്യ വരുന്നതെങ്കിലും പാകിസ്താൻ ഒമാനെതിരെ വിജയിച്ചാണ് എത്തുന്നത്. മികച്ച ഫോമിൽ കളിക്കുന്ന ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ ആവേശകരമായ മത്സരം തന്നെ നടക്കുമെന്നുറപ്പാണ്. ഇതിനിടെ പാകിസ്താൻ ഏത് ടീമിനെയും തോൽപ്പിക്കാൻ സാധിക്കുന്നവരാണെന്ന് പറയുകയാണ് പാകിസ്താൻ നായകൻ സൽമാൻ അലി അഘ.

'കഴിഞ്ഞ രണ്ട് മൂന്ന് മാസമായി ഞങ്ങൾ നന്നായി കളിക്കുന്നുണ്ട്. ഞാൻ അത് വീണ്ടും വീണ്ടും പറയുന്നു. ഞങ്ങൾ ഒരു ത്രിരാഷ്ട്ര പരമ്പര വിജയിച്ചാണ് എത്തുന്നത് അതോടൊപ്പം ഇവിടെയും ആധികാരികമായാണ് വിജയിക്കുന്നത്. അതിനാൽ തന്നെ നല്ല ക്രിക്കറ്റ് കളിക്കുക എന്നുള്ളത് മാത്രമേയുള്ളൂ. ഞങ്ങളുടെ പ്ലാൻ കൃത്യമായി എക്‌സിക്യൂട്ട് ചെയ്താൽ ഏത് ടീമിനെയും തകർക്കാൻ സാധിക്കുന്നവരാണ് ഞങ്ങൾ,' ഒമാനെതിരെയുള്ള മത്സരത്തിന് ശേഷം സൽമാൻ പറഞ്ഞു.

ഇന്ന് വൈകീട്ട് 7.30ന് ദുബൈ സ്‌റ്റേഡിയത്തിൽ വെച്ചാണ് ഏവരു കാത്തിരിക്കുന്ന മത്സരം. ചാമ്പ്യൻസ് ട്രോഫിയിലാണ് ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യ ആധികാരികമായി വിജയിച്ചിരുന്നു.

Content Highlights- Salman Ali Agha Says Pakistan can beat any Team

dot image
To advertise here,contact us
dot image