'ദുൽഖറിനോടും നിമിഷിനോടും ഞാൻ ലോകയുമായി ബന്ധപ്പെട്ട് ബെറ്റ് വെച്ചിട്ടുണ്ട്'; ചന്തു സലിം കുമാർ

ഒരു മെസേജ് അയച്ചാൽ ദുൽഖർ തിരിച്ച് ഒരു എസ്സേ പോലെ റിപ്ലൈ അയക്കുമെന്നും നടൻ കൂട്ടിച്ചേർത്തു.

'ദുൽഖറിനോടും നിമിഷിനോടും ഞാൻ ലോകയുമായി ബന്ധപ്പെട്ട് ബെറ്റ് വെച്ചിട്ടുണ്ട്'; ചന്തു സലിം കുമാർ
dot image

ലോക സിനിമയുമായി ബന്ധപ്പെട്ട് താൻ ദുൽഖറിനോടും നിമിഷിനോടും ബെറ്റ് വെച്ചിട്ടുണ്ടെന് നടൻ ചന്തു സലിം കുമാർ. ദുൽഖർ സൽമാൻ തന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്നാണ് എല്ലാവരോടും പറയുന്നതെന്നും പരസ്പരം ഞങ്ങൾ ബെസ്റ്റി എന്നാണ് വിളിക്കുന്നതെന്നും ചന്തു പറഞ്ഞു. ഒരു മെസേജ് അയച്ചാൽ ദുൽഖർ തിരിച്ച് ഒരു എസ്സേ പോലെ റിപ്ലൈ അയക്കുമെന്നും നടൻ കൂട്ടിച്ചേർത്തു. ദി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ചന്തു ഇക്കാര്യം പറഞ്ഞത്.

'ദുൽഖറുമായി വലിയ സൗഹദമുള്ളയാളായിരുന്നില്ല ഞാൻ. ഒരു യമണ്ടൻ പ്രേമ കഥയുടെ ലൊക്കേഷനിൽ ദുൽഖറിനെ കാണാൻ വേണ്ടി ഞാൻ പോയിട്ടുണ്ട്. അത്രയേയുള്ളു ഞങ്ങൾ തമ്മിലുള്ള ബന്ധം. അത് അവിടെ തീർന്നു. ദുൽഖർ എന്ന് പറഞ്ഞാൽ എനിക്ക് മമ്മൂക്കയുടെ മകനാണ്. മമ്മൂക്ക എനിക്ക് വളരെ വേണ്ടപ്പെട്ടയാളാണ്. എന്റെ സൂപ്പർ ഹീറോയാണ്.

ഞാൻ ഒരു ഇന്റർവ്യൂവിൽ‌ ദുൽഖറിനെ കുറിച്ച് പറഞ്ഞിരുന്നു. എന്റെ കയ്യിൽ ദുൽഖറിന്റെ നമ്പറൊന്നുമില്ല. പുള്ളി എന്നെ വിളിക്കുകയോ ഞാൻ അങ്ങോട്ട് വിളിക്കുകയോ ചെയ്യാറില്ല. ഞാൻ അഭിമുഖത്തിൽ‌ ഇങ്ങനെ പറഞ്ഞത് ദുൽഖർ അറ‍ിഞ്ഞു. പിന്നീട് എന്നെ കണ്ടപ്പോൾ എന്നോട് പറഞ്ഞു നിന്നോട് എനിക്കൊരു കാര്യം സംസാരിക്കാനുണ്ടെന്ന്… നീ എന്താണ് എന്നെ വിളിക്കാത്തത്?. നിന്റെ അടുത്ത് എന്താ എന്റെ നമ്പർ ഇല്ലാത്തത്? എന്നൊക്കെ ചോദിച്ചു. അത് പ്രശ്നമായോയെന്ന് ഞാൻ ചിന്തിച്ചു. നിനക്ക് എന്നെ വിളിച്ചൂടേ എന്നായി ദുൽഖർ. ഒരു പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാറാണ് എന്നോട് ഇത് ചോ​ദിക്കുന്നത്. നിനക്ക് എന്നെ വിളിച്ചൂടേ മെസേജ് അയച്ചൂടേയെന്ന് ദുൽഖർ എന്നോട് പറഞ്ഞപ്പോൾ ഞാൻ കരുതിയത് ഇത് എല്ലാവരും പറയുന്നത് അല്ലേ എന്നാണ്. പക്ഷെ ദുൽഖറിന്റെ കാര്യത്തിൽ അങ്ങനെയല്ല.

നമ്മൾ ഒരു മെസേജ് അയച്ചാൽ ദുൽഖർ തിരിച്ച് ഒരു എസ്സേ പോലെ റിപ്ലൈ അയക്കും‍. ഞാൻ പോലും എന്റെ സുഹൃത്തുക്കൾക്ക് അത്ര വലിയ റിപ്ലൈ കൊടുക്കാറില്ല. അതുകൊണ്ട് ദുൽഖർ സൽമാൻ എന്റെ ബെസ്റ്റ് ഫ്രണ്ടാണെന്നാണ് ഞാൻ എല്ലാവരോടും പറയാറ്. ഞങ്ങൾ പരസ്പരം ബെസ്റ്റി എന്നാണ് വിളിക്കുന്നതും', ചന്തു പറഞ്ഞു.

അതേസമയം, ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമാണ് "ലോക - ചാപ്റ്റർ വൺ: ചന്ദ്ര". ചിത്രം 200 കോടിയിലധികം രൂപയാണ് കളക്ഷൻ നേടി മുന്നേറുന്നത്. മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ചിത്രമാണ് "ലോക". റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം "ലോക" സ്വന്തമാക്കിയത്. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോർഡ് കളക്ഷൻ നേടിയാണ് മുന്നേറുന്നത്.

കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

Content Highlights: Chandu Salimkumar says he has placed a bet with dulquer salmaan and Nimish Ravi regarding Lokah

dot image
To advertise here,contact us
dot image