നിയമസഭാ സമ്മേളത്തിന് രാഹുൽ എത്തുമോ? വിവാദങ്ങൾ കത്തിനിൽക്കെ സമ്മേളനം നാളെ ആരംഭിക്കും

സർക്കാരിനെതിരെ നിരവധി ആയുധങ്ങളുണ്ടെങ്കിലും രാഹുൽ വിവാദത്തിൽ പ്രതിപക്ഷം പ്രതിരോധത്തിലാണ്

നിയമസഭാ സമ്മേളത്തിന് രാഹുൽ എത്തുമോ? വിവാദങ്ങൾ കത്തിനിൽക്കെ സമ്മേളനം നാളെ ആരംഭിക്കും
dot image

തിരുവനന്തപുരം: വിവാദങ്ങള്‍ കത്തിനില്‍ക്കെ നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും. ലൈം​ഗിക ആരോപണങ്ങള്‍ നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ എത്തുമോ എന്നതാണ് പ്രധാന ചർച്ച വിഷയം. രാഹുൽ സഭയിൽ എത്തിയാൽ നേരത്തെ പിവി അൻവർ ഇരുന്ന പ്രത്യേക ബ്ലോക്കിലായിരിക്കും ഇരിപ്പിടം. സർക്കാരിനെതിരെ നിരവധി ആയുധങ്ങളുണ്ടെങ്കിലും രാഹുൽ വിവാദത്തിൽ പ്രതിപക്ഷം പ്രതിരോധത്തിലാണ്.

Also Read:

അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെ പാർലമെന്ററി പാർട്ടിയിൽ നിന്ന് ഒഴിവാക്കിയെന്ന് പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നൽകി. എന്നാൽ രാഹുലിനോട് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് പറയാന്‍ സാധിക്കില്ല. രാഹുല്‍ സഭയില്‍ എത്തുകയാണെങ്കില്‍ എങ്ങനെയായിരിക്കും ഭരണപക്ഷത്തിന്‍റെ പ്രതികരണം, പ്രതിഷേധമുണ്ടായാൽ കോൺഗ്രസ് കവചമൊരുക്കുമോ? തുടങ്ങിയ നിരവധി കാര്യങ്ങളാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ഭരണപക്ഷത്ത് ആരോപണവിധേരായ മുകേഷും ശശീന്ദ്രനും ഉള്ളപ്പോൾ ഒരുപരിധിക്കപ്പുറം കടന്നാക്രമണത്തിന് ഭരണപക്ഷത്തിനും പരിമിതിയുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍എയ്ക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ മുതല്‍ പൊലീസ് അതിക്രമം വരെയുള്ള സംഭവങ്ങള്‍ നിയമസഭാ സമ്മേളനത്തില്‍ ചര്‍ച്ചയാകുമെന്നാണ് വിലയിരുത്തല്‍. വന്യജീവി നിയമ ഭേദഗതി ഉള്‍പ്പെടെയുള്ള നിയമനിര്‍മാണവും സഭ പരിഗണിക്കും. പൊലീസ് അതിക്രമങ്ങളും മുഖ്യമന്ത്രിയുടെ മൗനവും ആദ്യ ദിനം മുതൽ സഭയിൽ ആഞ്ഞുപിടിക്കാനാണ് പ്രതിപക്ഷശ്രമം. അതിക്രമങ്ങളിൽ മുഖ്യമന്ത്രി മൗനം വെടിയുന്നതും സഭയിലായിരിക്കും. അയ്യപ്പ സംഗമം, തൃശൂരിൽ സിപിഎമ്മിനെ പിടിച്ചുലച്ച ശബ്ദരേഖയും ചൂടേറിയ ചർച്ചയ്ക്ക് ഇടയാക്കും. ജനവാസമേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാൻ അതിവേഗം ഉത്തരവിടാനുള്ള നിയമഭേദഗതി അടക്കമുള്ള ബില്ലുകളും സഭയിലെത്തും. ഒക്ടോബർ 10 വരെയാണ് സമ്മേളനം.

Content Highlight : Will Rahul attend the assembly session? The assembly session will begin from tomorrow amidst controversies

dot image
To advertise here,contact us
dot image