സ്വര്‍ണപ്പാളി തിരികെയെത്തിക്കണമെന്ന നിര്‍ദേശം; ദേവസ്വം ബോര്‍ഡ് പുനഃപരിശോധന ഹര്‍ജി നല്‍കും

ചെന്നൈയിലേക്ക് കൊണ്ടുപോയ ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ പാളി തിരികെ എത്തിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്

സ്വര്‍ണപ്പാളി തിരികെയെത്തിക്കണമെന്ന നിര്‍ദേശം; ദേവസ്വം ബോര്‍ഡ് പുനഃപരിശോധന ഹര്‍ജി നല്‍കും
dot image

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപാളി തിരികെയെത്തിക്കണമെന്ന നിര്‍ദേശത്തിനെതിരെ ഉടന്‍ പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ ദേവസ്വം ബോര്‍ഡ്. പുനഃപരിശോധന ഹര്‍ജി അംഗീകരിച്ചില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കും. താന്ത്രിക കാര്യങ്ങളില്‍ അന്തിമതീരുമാനം എടുക്കേണ്ടത് ശബരിമല തന്ത്രിയെന്നാണ് ദേവസ്വം ബോര്‍ഡ് പ്രതികരണം.

ചെന്നൈയിലേക്ക് കൊണ്ടുപോയ ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ പാളി തിരികെ എത്തിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. കോടതി അനുമതിയില്ലാതെ സ്വര്‍ണപാളി ഇളക്കിയെന്നാണ് സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. കോടതിയുടെ അനുമതിയോടെ മാത്രമെ സന്നിധാനത്ത് സ്വര്‍ണപ്പണികള്‍ നടത്താന്‍ പാടുള്ളൂവെന്ന ഹൈക്കോടതി നിര്‍ദേശം പാലിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് വ്യക്തമാക്കിയാണ് കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

തന്ത്രിയുടേയും ദേവസ്വം ബോര്‍ഡിന്റെയും അനുമതിയോടെയാണ് പാളികള്‍ കൊണ്ടുപോയത് എന്നാണ് ദേവസ്വം വിശദീകരിക്കുന്നത്. നടപടിക്രമങ്ങളില്‍ പിഴവ് ഉണ്ടായിട്ടില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പ്രതികരിച്ചിരുന്നു. കോടതിയുടെ അനുമതി തേടാന്‍ ദേവസ്വം ബോര്‍ഡിന് മതിയായ സമയമുണ്ടായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. സംഭവത്തില്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി പറഞ്ഞു.

Content Highlights: Devaswom Board to file review petition over directive to return gold plaque of sabarimala

dot image
To advertise here,contact us
dot image