ഷൂവില്‍ ഒളിക്യാമറ വെച്ച് സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി: ഡല്‍ഹിയില്‍ പൈലറ്റ് അറസ്റ്റില്‍

പൈലറ്റ് മോഹിത് പ്രിയദര്‍ശിയുടെ ഫോണില്‍ നിന്ന് 74 വീഡിയോകളാണ് കണ്ടെടുത്തത്

ഷൂവില്‍ ഒളിക്യാമറ വെച്ച് സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി: ഡല്‍ഹിയില്‍ പൈലറ്റ് അറസ്റ്റില്‍
dot image

ഡല്‍ഹി: ഷൂവില്‍ ഒളിക്യാമറ വെച്ച് സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ പൈലറ്റ് അറസ്റ്റില്‍. ഡല്‍ഹിയിലാണ് ഷൂവിന്റെ മുന്‍വശത്ത് ക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിന് പൈലറ്റിനെ അറസ്റ്റ് ചെയ്തത്. പൈലറ്റ് മോഹിത് പ്രിയദര്‍ശിയുടെ ഫോണില്‍ നിന്ന് 74 വീഡിയോകളാണ് കണ്ടെടുത്തത്. പൈലറ്റ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട യുവതി പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് പൈലറ്റ് പകര്‍ത്തിയ ദൃശ്യങ്ങള്‍ കണ്ടെത്തിയത്.

Content Highlight; Pilot arrested in Delhi for filming private scenes of women with hidden camera in shoe

dot image
To advertise here,contact us
dot image